Mon. Apr 29th, 2024

സംസ്ഥാനത്ത് ആദ്യത്തെ ലിഫ്റ്റ് പാലം; പരമാവധി ഭാരശേഷി 100 ടണ്‍

By admin Feb 21, 2024
Keralanewz.com

സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി പിണറായി വിജയന്‍. ലിഫ്റ്റ് പാലം ഒരുങ്ങിയത് തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കല്‍ ജലപാതയില്‍ പാര്‍വതി പുത്തനാറിന് കുറുകെയാണ്.

പാലം നിര്‍മിച്ചിരിക്കുന്നത്
കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സര്‍വീസ് റോഡില്‍നിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ്.
പാലം റിമോട്ട് കണ്‍ട്രോളര്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകും. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവര്‍ത്തിക്കും. 100 ടണ്ണാണ് പാലത്തിന്റെ പരമാവധി ഭാരശേഷി. പാലത്തിന്റെ ട്രയല്‍ റണ്‍ അടുത്ത ആഴ്ച നടത്താനാണ് അധികൃതരുടെ തീരുമാനം.
18.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കോവളം – ബേക്കല്‍ ജലപാതയില്‍ സ്ഥാപിക്കുന്ന മൂന്നു ലിഫ്റ്റ് പാലങ്ങളില്‍ ആദ്യത്തേതാണ് കരിക്കകത്ത് നിര്‍മാണം പൂര്‍ത്തിയായത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചു റോഡ് നിരപ്പില്‍നിന്ന് അഞ്ച് മീറ്റര്‍ വരെ ഉയര്‍ത്താനാകുമെന്നതാണ് ലിഫ്റ്റ് പാലത്തിന്റെ പ്രത്യേകത.

Facebook Comments Box

By admin

Related Post