Sun. Apr 28th, 2024

ഈരാറ്റുപേട്ടയില്‍ കാട്ടിയത് തെമ്മാടിത്തം, ഫാദറിന് നേരെ വണ്ടികയറ്റുകയായിരുന്നു’; മുഖ്യമന്ത്രി

By admin Mar 6, 2024 #pinarayi vijayan
Keralanewz.com

തിരുവനന്തപുരം: ഈരാറ്റുപേട്ടയില്‍ വൈദികനെ വണ്ടികയറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അവിടെ കാട്ടിയത് തെമ്മാടിത്തമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തില്‍ കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍ പൊലീസ് മുസ്‌ലിം സമുദായത്തെ ഉന്നം വെക്കുന്നുവെന്ന് ആരോപിച്ചതിനോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

അവിടെ കാട്ടിയത് തെമ്മാടിത്തമാണ്. എന്തു തെമ്മാടിത്തമാണ് യഥാര്‍ത്ഥത്തില്‍ അവിടെ കാട്ടിയത്. ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്ബോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുന്നത്. അതില്‍ മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചതല്ല. ഹുസൈന്‍ മടവൂരിലെ പോലെയുള്ളവര്‍ വലിയ സ്ഥാനങ്ങള്‍ ഇരിക്കുന്നവരല്ലേ. തെറ്റായ ധാരണ വച്ചുപുലര്‍ത്തരുത്. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയും എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് മുസ്‌ലിം സമുദായത്തെ ഉന്നം വെക്കുന്നുവെന്ന് ഹുസൈന്‍ മടവൂര്‍ ആരോപിച്ചിരുന്നു. ഈരാറ്റുപേട്ട സംഭവം ഇതിന് തെളിവാണ്. മുസ്ലിം സമുദായാംഗങ്ങളെ മാത്രം അറസ്റ്റ് ചെയ്‌തെന്നും ഹുസൈന്‍ മടവൂര്‍ ആരോപിച്ചിരുന്നു.

Facebook Comments Box

By admin

Related Post