Sat. Apr 27th, 2024

സ്ഥാപനമുടമയെ മുൻകൂട്ടി അറിയിച്ചശേഷമേ തദ്ദേശസ്ഥാപനങ്ങൾ പരിശോധന നടത്താവൂയെന്ന് തദ്ദേശവകുപ്പ്

By admin Sep 22, 2021 #news
Keralanewz.com

സ്ഥാപനമുടമയെ മുൻകൂട്ടി അറിയിച്ചശേഷമേ തദ്ദേശസ്ഥാപനങ്ങൾ പരിശോധന നടത്താവൂയെന്ന് തദ്ദേശവകുപ്പ്. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ സ്ഥാപനമുടമ ആവശ്യപ്പെട്ടാൽ പരാതിയുടെ പകർപ്പ് നൽകണം. മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും പഞ്ചായത്തുകളിലും വ്യവസായ സംരംഭങ്ങളിലെ കേന്ദ്രീകൃത പരിശോധന സംവിധാനം സംബന്ധിച്ച പുതുക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന​ഗ​ര​സ​ഭ​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന മാ​ലി​ന്യ പ​രി​പാ​ല​നം, ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന ന​ട​ത്താ​വൂ. മ​റ്റ്​ ഏ​ജ​ൻ​സി​ക​ളോ വ​കു​പ്പു​ക​ളു​ടെ​യോ അ​ധി​കാ​ര​പ​രി​ധി​യി​ലെ കാ​ര്യ​ങ്ങ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​രു​ത്. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ ആ​വ​ശ്യ​മെ​ങ്കി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ഉ​ൾ​പ്പെ​ടെ വി​ഡി​യോ റെ​ക്കാ​ഡ്​​ ചെ​യ്യ​ണം. സ്ഥാ​പ​ന ഉ​ട​മ​ക്കും റെ​ക്കോ​ഡി​ങ്ങി​ന്​ അ​നു​വാ​ദം ന​ൽ​കാം. പ​രി​ശോ​ധ​ന​യു​ടെ മ​ഹ​സ​ർ പ​ക​ർ​പ്പ്​ ഉ​ട​മ​ക്ക്​ ന​ൽ​ക​ണം. പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​നു​വാ​ദ ഉ​ത്ത​ര​േ​വാ​ടെ മാ​ത്ര​മേ സെ​ക്ര​​ട്ട​റി​യോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നോ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പാ​ടു​ള്ളൂ.

പ​രി​ശോ​ധ​ന​ക്ക്​ മു​മ്പ്​ മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത്​ നി​യ​മ​ത്തി​ൽ നി​ഷ്​​ക​ർ​ഷി​ച്ച പ്ര​കാ​രം അ​റി​യി​പ്പ്​ ന​ൽ​ക​ണം. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​തും പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്താ​ത്ത പ​രാ​തി​ക​ളി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ൽ നി​ര​ന്ത​രം പ​രി​ശോ​ധ​ന​ക​ളും ഒ​ഴി​വാ​ക്ക​ണം. ഒ​രു സ്ഥാ​പ​ന​ത്തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ​ത​ന്നെ തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധി​ക്ക​രു​ത്.

ഒ​ന്നി​ല​ധി​കം ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി​വ​രു​ന്ന പ​ക്ഷം വ്യ​ത്യ​സ്​​ത ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്ക​ണം. പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​തോ വ്യ​ക്തി​വി​ദ്വേ​ഷ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തോ ആ​ണെ​ന്ന്​ പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ന്​ ബോ​ധ്യം വ​ന്നാ​ൽ വ്യ​ക്ത​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. ലോ ​കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ മൂ​ന്ന്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലും മീ​ഡി​യം കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ട്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലും ഹൈ ​കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യു​മാ​യി പ​രി​ശോ​ധ​ന നി​ജ​പ്പെ​ടു​ത്ത​ണം. പു​തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​േ​മ്പാ​ൾ സ്വീ​ക​രി​ക്കേ​ണ്ട പ​രി​ശോ​ധ​നാ നി​ർ​ദേ​ശ​വും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പൂ​ർ​ണ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​ഞ്ച്​ ദി​വ​സ​ത്തി​ന​കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സ്​ ന​ൽ​ക​ണം

Facebook Comments Box

By admin

Related Post