Wed. May 8th, 2024

സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ മഴ സാധ്യത

By admin Apr 27, 2024
Keralanewz.com

സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൊടും ചൂടില്‍ ആശ്വാസമായി മഴയെത്താന്‍ സാധ്യതയുള്ളത്. നാളെയും ഈ ജില്ലകളില്‍ മഴ സാധ്യതയുണ്ട്. അതേസമയം മറ്റ് 7 ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ സാധ്യത പോലുമില്ലെന്നാണ് പ്രവചനം.

Facebook Comments Box

By admin

Related Post