Thu. May 9th, 2024

തൃശ്ശൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു

By admin Apr 27, 2024
Keralanewz.com

തൃശൂര്‍: കുന്നംകുളം നഗരസഭ 64-ാം നമ്ബര്‍ ചിറ്റഞ്ഞൂര്‍ എല്‍.പി. സ്‌കൂളിലാണ് യഥാര്‍ഥ വോട്ടര്‍ വോട്ട് ചെയ്യാന്‍ എത്തുന്നതിനുമുമ്ബ് മറ്റൊരാള്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തതായി കണ്ടെത്തിയത്.

ക്രമനമ്ബര്‍ 399-ാം നമ്ബര്‍ പ്രകാരം വോട്ട് ചെയ്യാന്‍ എത്തിയ ചിറ്റഞ്ഞൂര്‍ കല്ലായില്‍ പ്രദീപിന്റെ വോട്ടാണ് ആള്‍മാറാട്ടം നടത്തി മറ്റൊരാള്‍ ചെയ്തതായി കണ്ടെത്തിയത്. പ്രദീപ് ഉച്ചയ്ക്ക് ഒന്നിന് വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് തന്റെ വോട്ട് രാവിലെ തന്നെ മറ്റൊരാള്‍ ചെയ്തതായി പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ക്രമനമ്ബര്‍ 399-ാം നമ്ബര്‍ പ്രകാരമുള്ള യഥാര്‍ഥ വോട്ടര്‍ക്ക് പകരം ആള്‍മാറാട്ടം നടത്തി മറ്റൊരാള്‍ വോട്ട് ചെയ്ത സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റു മാരുടെയും ഗുരുതര വീഴ്ചയാണന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവം പ്രിസൈഡിങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ യഥാര്‍ഥ വോട്ടറായ പ്രദീപിനെ ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു.

രാവിലെ ആള്‍മാറാട്ടത്തിലൂടെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രദീപിന്റെ പേര് വിളിച്ചുപറയുമ്ബോള്‍ പോളിങ് ബൂത്തിലുണ്ടായിരുന്ന വിവിധ മുന്നണികളുടെ ഏജന്റുമാര്‍ പോലും വോട്ട് ചെയ്യാന്‍ വന്നയാളെക്കുറിച്ച്‌ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. ഏജന്റുമാര്‍ പലരും യഥാര്‍ഥ വോട്ടര്‍മാരെ തിരിച്ചറിയുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ബൂത്തില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്ത സംഭവം.

വടക്കേക്കാട് ഞമനേങ്ങാട് എ.എല്‍.പി. സ്‌കൂള്‍ ന്യൂ 74 -ാം നമ്ബര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. ഞമനേങ്ങാട് സ്വദേശി കാട്ടിശേരി സുധാകരന്റെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. 553 ക്രമനമ്ബറാണ് സുധാകരന്റെത്. വോട്ട് ചെയ്യാനായി സുധാകരന്‍ ഉച്ചതിരിഞ്ഞ് രണ്ടോടെ ബൂത്തിലെത്തിയപ്പോഴാണ് തന്റെ വോട്ട് നേരത്തെ ചെയ്തതായി പോളിങ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് സുധാകരന്‍ തന്റെ പ്രതിഷേധം ഉദ്യോഗസ്ഥരെ അറിയിച്ച്‌ തിരിച്ചുപോയെങ്കിലും പിന്നീട് വിഷയം വിവാദമായതോടെ ഉദ്യോഗസ്ഥര്‍ വൈകിട്ട് 5.30ഓടെ സുധാകരനെ കൊണ്ട് ടെണ്ടര്‍ വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു.അതേ സമയം സുധാകരന്റെ വോട്ട് ചെയ്തയാളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.

Facebook Comments Box

By admin

Related Post