Wed. May 8th, 2024

എയര്‍പോര്‍ട്ടില്‍ ജോലി വേണോ? പത്താംക്ലാസ് യോഗ്യ മാത്രം മതി,നാനൂറിലെ ഒഴിവുകള്‍

By admin Apr 27, 2024
Keralanewz.com

എയർപോർട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് വിവിധ ഒഴിവുകളിലേക്ക് എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.

എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴില്‍ ചെന്നൈ ഇൻ്റർനാഷനല്‍ എയർപോർട്ടില്‍ മാത്രം 422 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

തുടക്കത്തില്‍ 3 വർഷത്തേക്ക് കരാർ നിയമനമാണ് നടത്തുന്നത്. പ്രകടനത്തിന് അനുസരിച്ച്‌ ഇത് നീട്ടിക്കിട്ടിയേക്കാം. ഇന്റർവ്യൂ മേയ് 2, 4 തീയതികളില്‍ ചെന്നൈയില്‍. ഹാൻഡിമാൻ/ഹാൻഡിവുമണ്‍ വിഭാഗത്തില്‍ ആകെ 292 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്, ഇംഗ്ലിഷ് വായിക്കാനും മനസ്സിലാക്കാനും അറിയണം ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള അറിവ് അഭികാമ്യം. 22530 രൂപ ശമ്ബളമായി ലഭിക്കും.

യൂട്ടിലിറ്റി ഏജന്റ്റ് കം റാംപ് ഡ്രൈവർ വിഭാഗത്തില്‍ 130 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയമാണ് അടിസ്ഥാന യോഗ്യത. എച്ച്‌എംവി ഡ്രൈവിങ് ലൈസൻസ് വേണം. ശമ്ബളം – 24960. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 28 വയസ്സാണ്. 500 രൂപയാണ് അപേക്ഷ ഫീസ്. AI AIRPORT SERVICESLIMITED എന്ന പേരില്‍ മുംബൈയില്‍ മാറാവു ന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.

ചെന്നൈക്ക് പുറമെ വഡോദരയിലും ഒഴിവുകളുണ്ട്. എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴില്‍ ഗുജറാത്തിലെ വഡോദര എയർപോർട്ടില്‍ 39 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 3 വർഷ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ഇന്റർവ്യൂ മേയ് 2-7 വരെ ഗുജറാത്തില്‍ നടക്കും.

തസ്‌തികകള്‍: ജൂനിയർ ഓഫിസർ – കസ്‌റ്റ മർ സർവീസസ്, കസ്‌റ്റമർ സർവീസ് എക്സിക്യൂ ട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്സിക്യൂ ട്ടീവ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aias.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Facebook Comments Box

By admin

Related Post