Sat. Apr 27th, 2024

കെ.എം.മാണി ആരോഗ്യ മേഖലയ്ക്ക് നൽകിയത് നിസ്തുല സംഭാവനകൾ; ജോസ്.കെ.മാണി മീനച്ചിൽ താലൂക്കിൽ മാത്രം ആരോഗ്യമേഖലയിൽ 80 കോടി ചെലവഴിച്ചു

By admin Sep 23, 2021
Keralanewz.com

പാലാ:ധനകാര്യ മന്ത്രി എന്ന നിലയിൽ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി കെ.എം.മാണി നൽകിയ സംഭാവന കൾ വളരെ സ്മരണീയമാണെന്നും മീനച്ചിൽ താലൂക്കിലെയും പാലാ മണ്ഡലത്തിലും ഉൾപ്പെടുന്ന ഉഴവൂർ, രാമപുരം, പൈക , മുത്തോലി, മരങ്ങാട്ടുപിളളി,പാലാ ജനറൽ ആശുപത്രികൾക്ക് മാത്രമായി 80 കോടിയിൽപരം രൂപയാണ് കെട്ടിടങ്ങൾക്കായി ചിലവഴിച്ചതെന്നും ജോസ് കെ.മാണി പറഞ്ഞു.രാമപുരം, പൈക ആശുപത്രികൾക്ക് നബാർഡ് സഹായമാണ് ലഭ്യമാക്കിയത്. പൈക ആശുപത്രി നിർമ്മാണം കൂടി പൂർത്തിയായപ്പോൾ നേരത്തെ വിഭാവനം ചെയ്ത പദ്ധതികൾ എല്ലാം പൂർത്തികരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു

എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് ആരംഭിക്കുന്നതിനും കൂടുതൽ ജനറൽ ആശുപത്രികൾ അനുവദിച്ചതും കെ.എം.മാണി അവതരിപ്പിച്ച ബജറ്റിലൂടെയാണ്.കാരുണ്യാ ചികിത്സാ പദ്ധതി കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ സാമൂഹിക സുരക്ഷാ പദ്ധതിയുമായിരുന്നു എന്നും അദ്ദേഹംപറഞ്ഞു

Facebook Comments Box

By admin

Related Post