Kerala News

കെ.എം.മാണി സ്മരണയിൽ പൈക ആശുപത്രി നാടിന് സമർപ്പിച്ചു

Keralanewz.com

എലിക്കുളം:- ശബരിമല പാതയിലെ പൈക ഗവ: ആശുപത്രിയ്ക്കായി നിർമ്മിച്ച ബഹുനില സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആശുപത്രിയ്ക്ക് നവീന കെട്ടിട സമുച്ചയം നിർമ്മിക്കുവാൻ 20 കോടി രൂപ നൽകിയ മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയ്ക്ക് പ്രണാമമർപ്പിച്ചാണ് ചടങ്ങ് അംഭിച്ചത്.

പുതിയ മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച കെ.എം.മാണിയുടെ ചിത്രത്തിനു മുന്നിൽ കൂപ്പുകൈകളോടെ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എം.പി.തോമസ് ചാഴികാടൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും ആശുപത്രി ഹാളിലേക്ക് പ്രവേശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ബെറ്റി റോയി, സിൽവി വിൽസൺ, ജോമോൾ മാത്യു, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി എന്നിവരും നേതാക്കളായ ജോസ് ടോം, സാജൻ തൊടുക, ജിമ്മിച്ചൻ മണ്ഡപം ,സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ , രാജേഷ് പള്ളത്ത്, ജോമോൻ കൊല്ലകൊമ്പിൽ, ഫിൽസൺ കണയങ്കൽ, റോണി കുഴിയംപ്ലാവിൽ , ജോസുകുട്ടി പുള്ളോലിൽ എന്നിവരും പുഷ്പാർച്ചന നടത്തി

Facebook Comments Box