യുവജനത മതേതരത്വത്തിന്റെ കാവൽ ഭടന്മാർ ആകണം; ജിമ്മി മറ്റത്തിപ്പാറ
തൊടുപുഴ: വർഗീയതയും ജാതിയതയും കേരളീയ സമൂഹത്തെ മലീമസമാക്കുന്ന ഒന്നാണ്.പുതുതലമുറ ഈ സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കുകയും മതേതരത്വത്തിന്റെ കാവൽഭടൻമാരായി മാറുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.തൊടുപുഴ മാണിഭവനിൽ ചേർന്ന യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത്ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് റോയ്സൺ കുഴിഞ്ഞാലിൽ. അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ല പ്രസിഡന്റ് ഷിജോ തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരിക്കാട്ട്,ജെഫിൻ കൊടുവേലി, റിജോ ഇടമനപ്പറമ്പിൽ, ജോമി കുന്നപ്പിള്ളി, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, നൗഷാദ് മുക്കിൽ, ഡിൽസൻ കല്ലോലി ക്കൽ, വിജയ് ചേലക്കണ്ടം, സിജോ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.