ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം: ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

Spread the love
       
 
  
    

കൊച്ചി: ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്. ട്യൂഷന്‍ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ നെടുമ്ബാശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് വ്യക്തമാക്കി.

Tags latest news Kerala Police boys Sexual assault Tution Teacher Arrested

Facebook Comments Box

Spread the love