Sat. Apr 27th, 2024

കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്​റ്റില്‍

By admin Oct 7, 2021 #pocso
Keralanewz.com

ബം​ഗ​ളൂ​രു: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ത​ട്ടി​യെ​ടു​ത്തും മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​യും വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ദേ​വി ഷ​ണ്‍മു​ഖം, ര​ഞ്ജ​ന ദേ​വി​ദാ​സ്, മ​ഹേ​ഷ് കു​മാ​ര്‍, ധ​ന​ല​ക്ഷ്മി, ജ​നാ​ര്‍ദ​ന​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കേ​ര​ളം, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്​​​ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബ​ന്ധ​മു​ള്ള നി​ര​വ​ധി​പേ​ര​ട​ങ്ങി​യ അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘ​ത്തിെന്‍റ ഭാ​ഗ​മാ​ണി​വ​ര്‍. സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യും ആ​സൂ​ത്ര​ക​യു​മാ​യ ബം​ഗ​ളൂ​രു വി​ജ​യ​ന​ഗ​ര്‍ സ്വ​ദേ​ശി​നി ര​ത്ന കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍ഷം ബം​ഗ​ളൂ​രു ചാ​മ​രാ​ജ്‌​പേ​ട്ടി​ലെ ബി.​ബി.​എം.​പി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ കാ​ണാ​താ​യ കേ​സിെന്‍റ തു​ട​ര​ന്വേ​ഷ​ണ​മാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​തി​ന് നി​ര്‍​ണാ​യ​ക​മാ​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ സം​ഘം പ​ത്തു ദി​വ​സം മു​ത​ല്‍ മൂ​ന്നു മാ​സം വ​രെ പ്രാ​യ​മു​ള്ള 28 കു​ഞ്ഞു​ങ്ങ​ളെ വി​റ്റ​താ​യാ​ണ് വി​വ​രം.

മൂ​ന്നു ല​ക്ഷം രൂ​പ മു​ത​ല്‍ 20 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു കു​ഞ്ഞി​ന് ഇ​വ​ര്‍ വാ​ങ്ങി​യി​രു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദ​മ്ബ​തി​ക​ളി​ല്‍​നി​ന്ന് വാ​ട​ക ഗ​ര്‍​ഭ​പാ​ത്ര​ത്തി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളെ ന​ല്‍​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചും പ​ണം വാ​ങ്ങി​യ​ശേ​ഷം മോ​ഷ്​​​ടി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ചി​ല സം​ഭ​വ​ങ്ങ​ളി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് കു​ഞ്ഞു​ങ്ങ​ളെ വി​റ്റി​രു​ന്ന​തെ​ങ്കി​ലും ഇ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ബം​ഗ​ളൂ​രു സൗ​ത്ത് ഡി.​സി.​പി ഹ​രീ​ഷ് പാ​ണ്ഡെ പ​റ​ഞ്ഞു.

കു​ഞ്ഞു​ങ്ങ​ളു​ടെ യ​ഥാ​ര്‍ഥ ര​ക്ഷി​താ​ക്ക​ള്‍ക്കും ദ​ത്തെ​ടു​ത്ത ര​ക്ഷി​താ​ക്ക​ള്‍ക്കും ഇ​ട​നി​ല​ക്കാ​ര്‍ക്കു​മെ​തി​രെ കേ​സെ​ടു​ത്തെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ളെ അ​റ​സ്​​റ്റ് ചെ​യ്തി​ട്ടിെ​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ത്തി​യ 15 കു​ഞ്ഞു​ക​ളെ ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി​ക്ക് മു​മ്ബാ​കെ ഹാ​ജ​രാ​ക്കി​യ ശേ​ഷം ദ​ത്തെ​ടു​ത്ത ര​ക്ഷി​താ​ക്ക​ള്‍ക്ക് കൈ​മാ​റി.

Facebook Comments Box

By admin

Related Post