മിഥുന്‍ വയസ്സ് 24 മാത്രം, 40ല്‍ അധികം കേസുകളില്‍ പ്രതി

Spread the love
       
 
  
    

കല്ലമ്ബലത്ത് ഒട്ടേറെ കേസുകളിലെ പ്രതിയും അന്തര്‍ സംസ്ഥാന കുറ്റവാളിയും ആയ പ്രതിയെ പോക്സോ പീഡനക്കേസില്‍ പള്ളിക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

കൊല്ലം പാരിപ്പള്ളി കിഴക്കനേല മിഥുന്‍ ഭവനില്‍ മിഥുന്‍(24) ആണ് പിടിയിലായത്. 7 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. കഴിഞ്ഞ നവംബര്‍ 30ന് ആയിരുന്നു സംഭവം നടക്കുന്നത് . കുറ്റകൃത്യം നടക്കുമ്ബോള്‍ പ്രതി കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

24 വയസ്സ് മാത്രം പ്രായമുള്ള ഇയാള്‍ ഇതിനകം 40ല്‍ അധികം കേസുകളില്‍ പ്രതിയാണ്. കൊല്ലം ജില്ലയില്‍ സ്ഥിരം കുറ്റവാളി പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ 14 മാല പിടിച്ചുപറി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്. ഇയാള്‍ മാല പൊട്ടിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ ഒരു വയോധിക ഇപ്പോഴും അബോധാവസ്ഥയില്‍ കിടക്കുന്നതായും പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസ് ഇയാളെ പലപ്രാവശ്യം അറസ്റ്റ് ചെയ്യാന്‍ കേരളത്തില്‍ എത്തി എങ്കിലും ഇതുവരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

Facebook Comments Box

Spread the love