Kerala News

വൈദികന്റെ അടുത്തെത്തിച്ചത് പെണ്‍കുട്ടിയു‌ടെ അമ്മ, വൈദികന്റെ വീട്ടില്‍ പെണ്‍കുട്ടിയുമായി എത്തിയത് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിയെ പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും മികവുണ്ടാക്കാന്‍, പ്രാര്‍ഥനയ്ക്കെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വൈദികന്‍ ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു, പ്രാര്‍ത്ഥനയ്ക്കായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോഴും പീഡന ശ്രമം, ഒടുവില്‍ വൈദികന്റെ ക്രൂരത തുറന്നുപറഞ്ഞത് സ്‌കൂളിലെ അധ്യാപികയോട്…!!

Keralanewz.com

പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി പോക്സോ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

കൊടുമണിലെ വീട്ടില്‍നിന്നും ഇന്നു രാവിലെയാണ് വൈദികനെ പിടികൂടിയത്.മാര്‍ച്ച്‌ 12,13 തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടിയെ അമ്മയാണ് വൈദികന്റെ അടുത്തെത്തിച്ചത്. നേരത്തെ ഇവരുടെ മകനെയും വൈദീകന്റെ അടുത്ത് കൊണ്ടുവന്ന് പ്രാര്‍ത്ഥിപ്പിച്ചിരുന്നു.

ഈ വിശ്വാസത്തിന്റെ പേരിലാണ് പെണ്‍കുട്ടിയേയും പ്രാര്‍ത്ഥനയ്ക്കായി കൊണ്ടുവന്നത്. പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പഠനത്തില്‍ മികവുണ്ടാക്കാനായാണ് അമ്മ കുട്ടിയുമായി മാര്‍ച്ച്‌ 12-ന് വൈദികന്റെ വീട്ടിലെത്തിയത്.രാത്രി 8.30-ഓടെ പ്രാര്‍ഥനയ്ക്കെത്തിയ കുട്ടിയെ വൈദികന്‍ വീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞില്ല. പിറ്റേന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി വൈദീകന്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെവെച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

സംഭവത്തെത്തുടര്‍ന്ന് മാനസിക പ്രയാസത്തിലായ വിദ്യാര്‍ഥിനി തന്റെ സഹപാഠിയോടെയാണ് ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ സ്‌കൂളിലെ അധ്യാപികയെ വിവരമറിയിക്കുകയും അധ്യാപിക പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്.

Facebook Comments Box