Fri. Apr 26th, 2024

ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ വീട്ടമ്മയുടെ നമ്ബര്‍ വാങ്ങി; വീടും കുടുംബ കാര്യങ്ങളും വിളിച്ചന്വേഷിച്ച ശേഷം രാഹുല്‍ പിന്തുടര്‍ന്നെത്തിയത് വീട്ടമ്മ പോലുമറിയാതെ; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു; കോട്ടയത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 21കാരന്‍ പിടിയിലായതിങ്ങനെ..

By admin Mar 18, 2022 #palai #police #sexul abuse
Keralanewz.com

കോട്ടയം: ഗൂഗിള്‍ പേ ചെയ്യാനെന്ന പേരില്‍ മൊബൈല്‍ നമ്ബര്‍ കൈക്കലാക്കിയാണ് രാഹുല്‍ ലോട്ടറി കച്ചവടക്കാരിയായ വീട്ടമ്മയുടെ വീടും കുടുംബ സാഹചര്യങ്ങളും വിളിച്ച്‌ മനസ്സിലാക്കിയത്.

ഇതിന് ശേഷം വൈകിട്ട് വീട്ടമ്മ പോലുമറിയാതെ വീട്ടമ്മ കയറിയ അതേ ബസില്‍ 21കാരന്‍ പിന്തുടര്‍ന്നത്. വീട്ടമ്മ ഇറങ്ങുന്ന സ്റ്റോപ്പിന്റെ തൊട്ടുമുമ്ബിലെ സ്റ്റോപ്പില്‍ ഇറങ്ങിയ രാഹുല്‍ ഓട്ടോയ്ക്ക് ബസിന് പിന്നാലെ എത്തുകയായിരുന്നു.

ബസിറങ്ങി ആളൊഴിഞ്ഞ ഇടവഴിയിലൂടെ നടന്ന വീട്ടമ്മയെ യുവാവ് അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോവുകയായിരുന്നു. വീട്ടമ്മ ബഹളം വെക്കുകയും കൈയിലിരുന്ന ഫോണ്‍ എടുത്ത് ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചതോടെ പ്രതി ഫോണ്‍ ബലമായി പിടിച്ച്‌ വാങ്ങുകയായിരുന്നു. അവിടെനിന്നും ഓടി രക്ഷപ്പെട്ട് റോഡില്‍ എത്തിയ വീട്ടമ്മയെ ആ സമയം അവിടെ എത്തിയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. വീട്ടമ്മയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ ബൈക്കിലെത്തിയ യുവാക്കള്‍ രാഹുലിനെ റബര്‍ തോട്ടത്തില്‍ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടിരുന്നു.

സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡില്‍ എത്തിയ പ്രതി റോഡിലൂടെ വന്ന ഒരു ഓട്ടോയില്‍ കയറി അയര്‍ക്കുന്നത്തത്തി. അവിടെ ബാറില്‍ കയറി മദ്യപിച്ച പ്രതി, വീട്ടമ്മയുടെ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് അന്വേഷിക്കുന്നത റിഞ്ഞ് ഫോണ്‍ ഓഫ്‌ ചെയ്ത്,തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ ആണ് എന്നും പറഞ്ഞ് ബാറില്‍ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കില്‍ കോട്ടയം മെഡിക്കല്‍കോളേജ് പരിസരത്തെത്തി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നും നടന്ന്‌ പ്രതി വെളുപ്പിന് സ്വന്തം വീട്ടിലെത്തുകയും ചെയ്തു.

വീട്ടമ്മയുടെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ പ്രതിയെ കുറിച്ച്‌ യാതൊരു വിവരവും പോലീസിന് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ നമ്ബര്‍ മനസ്സിലാക്കിയ പോലീസ് ഇയാളെ തിരിച്ചറിഞ്ഞു. കോട്ടയം ഒളശ്ശ വേലംകുളം വീട്ടില്‍ രാഹുല്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഒളശ്ശയിലുള്ള വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍നിന്നും വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയില്‍ സിമ്മും കണ്ടെത്തി. കോട്ടയത്തുനിന്നും സയന്റിഫിക് സ്ക്വാഡ് എത്തി സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി.എസ് എച്ച്‌ ഒ കെ പി തോംസണ്‍, എസ് ഐ അഭിലാഷ് എംഡി, എ എസ് ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പാലാ കോടതിയില്‍ ഹാജരാക്കും.

Facebook Comments Box

By admin

Related Post