Kerala News

ബിരുദ കോഴ്‌സിന് ഇനി സയന്‍സ് ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലാതെ…. 90 ദിവസങ്ങള്‍ വീതമുള്ള എട്ടുസെമസ്റ്ററുകള്‍, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദകോഴ്‌സുകളുടെ കരടുമാര്‍ഗരേഖ യു.ജി.സി. പുറത്തിറക്കി….

Keralanewz.com

ബിരുദ കോഴ്‌സിന് ഇനി സയന്‍സ് ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവ് ഇല്ലാതെ…. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്ന നാലുവര്‍ഷ ബിരുദകോഴ്‌സുകളുടെ കരടുമാര്‍ഗരേഖ യു.ജി.സി.

പുറത്തിറക്കി….

ബഹുമുഖപ്രതിഭകളാക്കി വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആര്‍ട്‌സ് വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 90 ദിവസങ്ങള്‍ വീതമുള്ള എട്ടുസെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാവുക.

പ്രധാന പഠനവിഷയങ്ങള്‍ ആദ്യ മൂന്നുസെമസ്റ്ററുകളില്‍ ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഗണിതം, വോക്കേഷണല്‍ എജ്യുക്കേഷന്‍ എന്നിവയാണ്. ഈ സെമസ്റ്ററുകളിലെ മാര്‍ക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങള്‍ (മേജര്‍ വിഷയങ്ങള്‍) വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാനാവുക.



ഏതുവിഷയത്തിലാണോ വിദ്യാര്‍ഥിപ്രാധാന്യം (സ്‌പെഷ്യലൈസേഷന്‍) നല്‍കുന്നത് അതിലാണ് ഏഴ്, എട്ട് സെമസ്റ്ററുകളില്‍ ഗവേഷണം നടത്തേണ്ടത്. ആദ്യവര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, രണ്ടാംവര്‍ഷം ഡിപ്ലോമ, മൂന്നാംവര്‍ഷം ബിരുദം, നാലാം വര്‍ഷം ഓണേഴ്‌സ് എന്നിങ്ങനെ ലഭിക്കും. അതായത് പഠനത്തിന്റെ ഏതുകാലഘട്ടത്തിലും നിശ്ചിതബിരുദത്തോടെ വിദ്യാര്‍ഥിക്ക് കോഴ്‌സ് അവസാനിപ്പിക്കാന്‍ സാധിക്കും.

രണ്ട്, നാല് സെമസ്റ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാം. നൈപുണിപഠനത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ പഠനശേഷം ജോലി നേടുന്നതിനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.



ഡല്‍ഹി സര്‍വകലാശാലയില്‍ ഈവര്‍ഷം മുതല്‍ കോഴ്‌സ് ആരംഭിക്കും. കേന്ദ്രത്തിനുകീഴിലുള്ള 90 സര്‍വകലാശാലകളും ഈ അധ്യയനവര്‍ഷംതന്നെ കോഴ്‌സ് തുടങ്ങണമെന്ന് യു.ജി.സി. അറിയിച്ചു. കരടുമാര്‍ഗരേഖയില്‍ ഏപ്രില്‍ നാലുവരെ പൊതുജനങ്ങളുടെ അഭിപ്രായമറിയിക്കാം

Facebook Comments Box