Sat. Apr 27th, 2024

പതിനൊന്നുമാസമായി തുടരുന്ന കര്‍ഷകരുടെ നിരന്തര പോരാട്ടത്തിന്റെ വിജയo;കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി

Keralanewz.com

വിവാദ
കര്ഷക ദ്രോഹ നിയമങ്ങള് പിന്വലിക്കാനുളള കേന്ദ്ര സർക്കാർ തീരുമാനത്തെ കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു. പതിനൊന്നുമാസമായി തുടരുന്ന കര്‍ഷകരുടെ നിരന്തര പോരാട്ടത്തിന്റെയും വിജയമാണ് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രഖ്യാപനമെന്നും നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി.
രാജ്യത്തെ കര്ഷക ജനതയ്ക്ക് യോഗം അഭിവാദ്യങ്ങൾ അർപ്പിച്ചു. മണ്ണിനോടും കാലാവസ്ഥയോടും മല്ലടിച്ച് കാർഷിക വിളകളുടെ വിലയിടിവും കൃഷി ജന്യരോഗങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജീവിക്കുന്ന രക്തസാക്ഷകളാണ് കർഷകർ. അവരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അധികാര രാഷ്ട്രീയത്തിന് മുട്ടുമടക്കേണ്ടി വരും എന്നതിൻ്റെ ഉദാഹരണമാണ് ഗത്യന്തരമില്ലാതെ കേന്ദ്ര സർക്കാർ കരിനിയമങ്ങൾപിൻവലിച്ചതെന്ന് കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ ,റെജി കുന്നം കോട്ട്, ആമ്പൽ ജോർജ് ,ജയകൃഷ്ണൻ പുതിയേടത്ത് ,അപ്പച്ചൻ ഓലിക്കരോട്ട് ,അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, ജോസ് ഈറ്റക്കകുന്നേൽ, കുര്യാച്ചൻ പൊന്നാമറ്റം, എബ്രഹാം സൈമൺ മുണ്ടുപുഴക്കൽ ,ജോസി വേളാഞ്ചേരി, അംബിക ഗോപാലകൃഷ്ണൻ, ജെസ്സി ആൻറണി, ലാലി ജോസി, സജി മൈലാടി ,ഷിജു പൊന്നാമറ്റം ജോഷി കൊന്നയ്ക്കൽ, ജിബോയിച്ചൻ വടക്കൻ,സാൻസൻ അക്കകാട്ട്,റോയിസൺ കുഴിഞ്ഞാലിൽ, കെവിൻ ജോർജ്, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോജോ അറയ്ക്കക്കണ്ടം, തോമസ് വെളിയത്തുമ്യാലിൽ, ജോയി പാറത്തല, ഷീൻ വർഗീസ്, ജോൺസ് നന്ദളത്ത്, ജിജോ കഴിക്കചാലിൽ, ജോർജ് പാലക്കാട്ട്, റോയി ലുക്ക് പുത്തൻ കളം, തോമസ് മൈലാടൂർ, ജോസ് കുന്നുംപുറം,ജോയി മേക്കുന്നേൽ, എബ്രഹാം അടപ്പൂർ, സണ്ണി പിണക്കാട്ട്, മനോജ് മാത്യു, ജോമി കുന്നപ്പള്ളി,ജെഫിൻ കൊടുവേലി,ഡെൻസിൽ വെട്ടിക്കുഴി ചാലിൽ, ജോസ് മാറാട്ടിൽ അഡ്വ മധു നമ്പൂതിരി, ജിജി വാളിയംപ്ലായ്ക്കൽ,പി.ജി.ജോയി, ബെന്നി വാഴചാരിക്കൽ, മാത്യു പൊട്ടംപ്ളാക്കൽ,പി.ജി.സുരേന്ദ്രൻ, സ്റ്റാൻലി കീത്താപ്പിള്ളിൽ,ജോജി പൊന്നിൻ പുരയിടം, ജോസ് പാറപ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post