കുറവിലങ്ങാട് : ഏറെക്കാലമായുള്ള കുറവിലങ്ങാട് നിവാസികളുടെ ആവശ്യമായിരുന്നു. ബൈപാസ് റോഡിൻ്റെ പൂർത്തീകരണം. കടുത്തുരുത്തി എം എൽ എ . ശ്രീ.മോൻസ് ജോസഫ് എല്ലാവർഷവും മൂന്നു നോമ്പ് സമയത്ത് ബൈപാസ് ഇപ്പോൾ ശരിയാക്കുമെന്ന് പ്രസ്താവന ഇറക്കുന്നതല്ലാതെ ഇതുവരെ ഒന്നും നടന്നിരുന്നില്ല. കഴിഞ്ഞ മൂന്നു നോയമ്പിനോടനുബന്ധിച്ച് എം എൽ എയും , പഞ്ചായത്ത് പ്രസിഡൻ്റും കൂടി ഒരു ജെ സി ബി കൊണ്ടുവന്ന് ഫോട്ടോ എടുത്ത് പത്രത്തിൽ വാർത്ത കൊടുത്തെങ്കിലും, പണിയൊന്നും നടന്നില്ല.
ഈ അവസരത്തിലാണ്,
നവകേരള സദസ് കുറവിലങ്ങാട്ട് വെച്ചു നടന്നത്. തദവസരത്തിൽ കുറവിലങ്ങാട് LDF കമ്മിറ്റിക്കു വേണ്ടി കൺവീനർ ശ്രീ. സിബി മാണി കുറവിലങ്ങാട് ബൈപാസ് പൂർത്തീകരണത്തിനായുള്ള നിവേദനം ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ മുഹമ്മദ് റിയാസിനു നൽകുകയും അതിൻ്റെ ഫലമായി , ബൈപാസ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുന്നതിനായി നിർമ്മാണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും, തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് LDF നേതൃയോഗം ചേർന്ന്, കുറവിലങ്ങാട്ടെ ഗതാഗതത്തിരക്കും, കുരുക്കും സംബന്ധിച്ച് ചർച്ച ചെയ്യുകയും , ഈ സാമ്പത്തിക വർഷം തന്നെ ബൈപാസ് നിർമ്മാണം പൂർത്തീകരിക്കുന്നതിനാവിശ്യമായ മന്ത്രിസഭാ തീരുമാനം ഉണ്ടാക്കുന്നതിനായി സർക്കാർ തലത്തിൽ അടിയന്തിര ഇടപെടലുകൾക്കായി ശ്രീ. പി. സി. കുര്യൻ, സിബി മാണി, സദാനന്ദ ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, പ്രൊ. പി ജെ.സിറിയക്ക് പൈനാപ്പിള്ളി, വാർഡ് മെമ്പർ ഡാർളി ജോജി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
തുടർന്ന് പി.സി. കുര്യൻ, സിബിമാണി എന്നിവർ തിരുവനന്തപുരത്ത് എത്തി ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും,മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട്സാഹചര്യങ്ങൾ ബോധിപ്പിച്ച്, ആവശ്യമായ ഡിപ്പാർട്ട്മെൻറ് നടപടികൾ ഉറപ്പുവരുത്തുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയിലും കുറവിലങ്ങാട് ബൈപ്പാസിനായി 3 കോടി44 ലക്ഷം രൂപ അനുവദിച്ച് തുടർനടപടികളുമായി മുന്നോട്ടുപോകുന്ന പൊതുമരാമത്ത് വകുപ്പു , മന്ത്രിയെയും ജലവിഭവ വകുപ്പു മന്ത്രിയെയും എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി നന്ദി അറിയിച്ചു