Kerala NewsLocal News

ഗോവിന്ദൻകുട്ടി നായർ സാറിന് ഗുരുപ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ് (എം)

Keralanewz.com

കുറവിലങ്ങാട് : ആയിരങ്ങളുടെ അക്ഷര ഗുരുവും സാമൂഹിക പ്രവർത്തകനും ജനപ്രതിനിധിയുമായിരുന്ന ടി.ആർ. ഗോവിന്ദൻകുട്ടി നായർക്ക് അനുസ്മരണം ഒരുക്കി കേരള കോൺഗ്രസ് ( എം ) .
ശിഷ്യനും സംസ്ഥാന മുൻവിവരാവകാശ കമ്മീഷണറുമായ ഡോ. കുര്യാസ് കുമ്പളക്കുഴി ഗുരുപ്രണാമം – അനുസ്മരണ പ്രഭാഷണം നടത്തി.
“വിവിധ മണ്ഡലങ്ങളിൽ മനുഷ്യസാധ്യമായ എല്ലാ നന്മകളും ചെയ്തു കടന്നുപോയ നാടിന്റ ഗുരുനാഥനാണ് ഗോവിന്ദൻകുട്ടി സാർ “എന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സിബി മാണി അധ്യക്ഷത വഹിച്ചു.ഷൈജു പാവുത്തിയേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
നാടിൻറെ പാഠപുസ്തകമാണ് ഗോവിന്ദൻകുട്ടി സാർ എന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി ,പി എം മാത്യു,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. കുര്യൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് അക്കാമ്മ ജോസഫ്,കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി തെക്കേടം,സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രൊഫസർ പി.ജെ സിറിയക് പൈനാപ്പള്ളിൽ,പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ ,ഡാർലി ജോജി . ഇ.എ.കമലാസനൻ ,ബിജു പുഞ്ചായിൽ,ഭാരവാഹികളായ റെജി പടിഞ്ഞാറെട്ട് ബിബിൻ വെട്ടിയാനി, ബേബി തൈപ്പറമ്പിൽ, തോമസ് പോൾ വട്ടമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.അധ്യാപകനായും പൊതുപ്രവർത്തകനായും സമുദായിക പ്രവർത്തകനായും രാഷ്ട്രീയ പ്രവർത്തകനായും ജനപ്രതിനിധിയായും മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ ഗോവിന്ദൻകുട്ടി സാർ കേരള കോൺഗ്രസ് സ്വതന്ത്രനായാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.കെഎം മാണി സാറിൻറെ സഹപാഠി എന്ന നിലയിൽ അദ്ദേഹവുമായി വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്.പാർട്ടിയുടെ മണ്ഡലം വാർഡ് ഭാരവാഹികളും ഗോവിന്ദൻ സാറിൻറെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു ആദരം അർപ്പിച്ചു.

Facebook Comments Box