ഡി വൈ എഫ് ഐ തിരുവോണ ദിനത്തിൽ നടത്തിയ പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത തോമസ് ചാഴികാടൻ എം പി ക്കു നേരെ സൈബർ ആക്രമണം.
ഡിവൈഎഫ്ഐ തിരുവോണ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത കോട്ടയം എം.പി തോമസ് ചാഴികാടന് എതിരെ രൂക്ഷമായ സൈബർ ആക്രമണം.
വർഷങ്ങളായിഎല്ലാ ദിവസവും ഉച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാറുളള ഡി വൈ എഫ് ഐ ക്കൊപ്പം ചാഴികാടൻ എം പി യെ കണ്ടതും, എം പി യുടെ സ്വന്തം പേജിൽ പോസ്റ്റിട്ടതുമാണ് കോൺഗ്രസ് സൈബർ പോരാളികളെ ചൊടിപ്പിച്ചത്.
പുതുപ്പള്ളി ഇലക്ഷനിൽ ആദ്യമുണ്ടായിരുന്ന മേൽകോയ്മ്മ നഷ്ടപ്പെട്ട് പരാജയ ഭീതിയിലായ കോൺഗ്രസിന് കേരള കോൺഗ്രസ് (എം) ജെയ്ക്കിന് നൽകുന്ന പിന്തുണ സഹിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. മാണി സാറിനെ അപമാനിച്ചെന്നും, കെ എസ് സി കാരെ അടിച്ചെന്നും ഒക്കെ പ്രചരിപ്പിച്ചിട്ടും, കേരളാ കോൺ എം ശക്തമായി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി അരയും തലയും മുറുക്കി പ്രചരണ രംഗത്തുണ്ട്.
ഇതിൽ ഏറെ കൗതുകകരമായ കാര്യം സൈബർ കേസിൽ പെട്ട് പാലാ സബ് ജയിലിൽ കിടന്ന, പാലാക്കാരൻ ചേട്ടൻ എന്നറിയപ്പെടുന്ന യൂത്ത് കോൺഗ്രസ് നേതാവാണ് ഈ ആക്രമണങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് എന്നതാണ്.
എംപിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനം കൈകൊണ്ടിട്ടുണ്ടെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു.