Sun. May 19th, 2024

പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പില്‍; ഓണാഘോഷങ്ങള്‍ക്കിടെ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; മൂന്ന് പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം

By admin Aug 30, 2023
Keralanewz.com

കോട്ടയം: ഓണാഘോഷങ്ങള്‍ക്ക് ശേഷം പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ശക്തമാകും. ഇടത് മുന്നണിക്കായി മുഖ്യമന്ത്രി ബുധനാഴ്ച വീണ്ടും മണ്ഡലത്തില്‍ എത്തും.

ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മീനടം, മണര്‍കാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍. സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് ഇന്ന് പാമ്ബാടി പഞ്ചായത്തില്‍ വീടുകയറി വോട്ടു തേടും.

യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അടക്കമുള്ളവരും ഇന്ന് മണ്ഡലത്തിലുണ്ട്. പുതുപ്പള്ളി പോളിങ് ബൂത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തില്‍ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും.

യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പാമ്ബാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തും. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എല്‍.എമാര്‍ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകും.

കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥികളെത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുക്കും.എന്‍.ഡി.എയുടെ പ്രചാരണത്തിന്‍റെ ഭാഗമായി അനില്‍ ആന്‍റണിയും രാജീവ് ചന്ദ്രശേഖറും എത്തുന്നുണ്ട്.

Facebook Comments Box

By admin

Related Post