തട്ടം വിവാദം സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പർ അനിൽ കുമാറിനെതിരെ ജലീലും, ആലപ്പുഴ എംപി ആരിഫും ഒന്നിച്ചു. അനിലിന്റെ നിലപാട് പാർട്ടി നിലപാട് അല്ല എന്നും കെ ടി ജലീൽ.
കോട്ടയം : കോട്ടയം ജില്ലയിലെ ഏറ്റവും മുതിർന്ന സിപിഎം നേതാക്കൾ ആണ് കെ സുരേഷ് കുറുപ്പ്, വി എൻ വാസവൻ, വൈക്കം വിശ്വൻ, കെ അനിൽ കുമാർ എന്നിവർ. അനിൽ കുമാർ നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പറും ചാനൽ ചർച്ചയിലെ സിപിഎം പ്രതിനിയും ആണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഉള്ളത് കൊണ്ടാണ് മലപ്പുറത്തെ മുസ്ലിം കുട്ടികൾ തട്ടം ഇടണമെന്ന് പറഞ്ഞാൽ നിഷേധിക്കുന്നത് എന്ന പ്രസ്താവനക്കെതിരെ ഉറഞ്ഞു തുള്ളുകയാണ് സിപിഎം ഇലെ മുസ്ലിം നേതാക്കൾ.
കെ ടി ജലീൽ ആണ് ആദ്യമായി അനിൽ കുമാറിനെതിരെ പ്രസ്താവന ഇറക്കിയത്. പിന്നീട് ആലപ്പുഴ എംപി ആരിഫും അദ്ദേഹത്തിനെതിരെ നിലപാട് എടുത്തു. ഇപ്പോൾ അറിയാൻ സാധിക്കുന്നത് നിലപാട് തിരുത്തി മാപ്പ് പറഞ്ഞില്ല എങ്കിൽ അനിൽ കുമാറിനെ പുറത്താക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത് എന്നാണ്.
നേരത്തെ ലവ് ജിഹാദ് വിഷയത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ നിന്നും പാർട്ടിയിലെ മുൻ എം എൽ ആയിരുന്ന ജോർജ് എം തോമസിനെ പുറത്താക്കിയത് ഇവർ ചൂണ്ടി കാണിക്കുന്നു.
എന്നാൽ സിപിഎം പാർട്ടി യിൽ എസ് ഡീ പീ ഐ നിലപാട് കൂടി വരുകയാണ് എന്നും ഒരു വിഭാഗം ശ്കതമായ നിലപാട് എടുക്കുന്നത് കൊണ്ടും അനിൽ കുമാർ ശ്കതനായത് കൊണ്ടും നടപടി ഉണ്ടാവാൻ സാധ്യത ഇല്ല