Sun. May 5th, 2024

അമിത ആത്മ വിശ്വാസം കോൺഗ്രസിന് പുതുപ്പള്ളിയിൽ വിനയാകുമോ? കോട്ടയത്തെ ഐ ഗ്രൂപ്പ്‌ നേതാക്കളെ കളത്തിൽ കാണാനേ ഇല്ല. തുടക്കത്തിൽ പിന്നിൽ ആയിരുന്നെങ്കിലും കടുത്ത വെല്ലുവിളി ഉയർത്തി എൽ ഡീ എഫ്. ബിജെപി -ജോസഫ് ഗ്രൂപ്പ്‌ ബന്ധവും ചർച്ച ആവുന്നു

By admin Aug 16, 2023 #CPIM #Jaik C Thomas #OC #Puthupally
Keralanewz.com

പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ തുടക്കത്തിൽ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ ആയിരുന്നു എങ്കിലും പിന്നീട് മത്സര ചിത്രം മാറി വന്നു. ജൈക് സി തോമസ് ചിട്ടയായ പ്രവർത്തനം ആരംഭിച്ഛതോടെ നിലവിൽ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു.

പുതുപ്പള്ളി നിയോജകമണ്ഡൽത്തിൽ 9 പഞ്ചയാത്തുകളും ഭരിക്കുന്നത് എൽ ഡീ എഫ് ആണ്. ഉമ്മൻ ചാണ്ടിയുടെ സ്വന്തം പഞ്ചായത്തിൽ പോലും സിപിഎം ആണ് ഭരിക്കുന്നത്. സഹതാപ തരംഗം അഞ്ഞടിക്കും എന്നതാണ് കോൺഗ്രെസ്സിനുള്ള പ്രതീക്ഷ. അതിനായി അവർ നല്ല രീതിയിൽ പി ആർ വർക്കുകളും ചെയ്തു. ഉമ്മൻ ചാണ്ടി വിശുദ്ധൻ ആയിയെന്നുള്ള രീതിയിൽ പ്രചരണം അവർ കൊണ്ട് വന്നിരുന്നു. എന്നാൽ കത്തോലിക്കാ, ഓർത്തോഡോക്സ്, യാക്കോബായ സഭകൾ ഈ കോൺഗ്രസ്സ് തന്ത്രത്തെ തള്ളി കളഞ്ഞിരുന്നു. ചില കത്തോലിക്കാ വൈദികർ പരസ്യമായി ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. വിശുദ്ധ പദവിയെ അപമാനിക്കുന്ന കോൺഗ്രസ്സ്, ആ രീതിയിൽ ഉള്ള പ്രചരണം അവസാനിപ്പിക്കണം എന്നും അവർ ആവശ്യം ഉന്നയിച്ചു.

എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ചതോടെ വിശുദ്ധൻ ആണെന്നുള്ള പ്രചാരണവും അവസാനിച്ചു. ബിജെപി പിന്തുണ ഉള്ള ഷകീന, മറുനാടൻ മലയാളി പോലെയുള്ള യൂട്യൂബ് ചാനലുകളും മനോരമ ന്യൂസും ഉമ്മൻ ചാണ്ടിയുടെ കല്ലറയെ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇലക്ഷൻ വന്നതോടെ വികസന ചർച്ച ആയി മുഖ്യ വിഷയം.

53 വർഷം എം എൽ എ ആയിട്ടും രണ്ടു വട്ടം മുഖമന്ത്രി ആയിട്ടും മണ്ഡലത്തിൽ വികസനം എത്തിയിട്ടില്ല എന്നതാണ് എൽ ഡീ എഫ് ഉയർത്തുന്ന വിഷയം.

ചാണ്ടി ഉമ്മന്റെ രാഷ്രീയ രംഗത്ത് ഉള്ള പരിചയ കുറവും അദ്ദേഹത്തെ പല അബദ്ധതിലും ചാടിച്ചു. പുതുപ്പള്ളിയിൽ എല്ലാ പഞ്ചായത്തിലും വില്ലേജ് ഓഫീസും കെ എസ് എഫ് ഈ യും ഉണ്ടെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പരിഹാസം ഉണ്ടാക്കുക ആണുണ്ടായത്. സിപിഎം ആവട്ടെ അതു നന്നായി ജനങ്ങളിലേക്ക് ട്രോൾ അയി എത്തിക്കികയും ചെയ്തു. പുതുപ്പള്ളിയും കണ്ണൂരുമായി താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട ചാണ്ടി ഉമ്മൻ അതിലും പരാജയപ്പെട്ടു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയും അയി ഉടക്കി ആഭ്യന്തര മന്ത്രി സ്ഥാനം പോയ തിരുവഞ്ചൂർ ആണ് ഇലക്ഷനിൽ തന്ത്രങ്ങൾ മെനയുന്നത് . പുതുപ്പള്ളി യുടെ വികസനം ചർച്ച ചെയ്യാൻ തയ്യാർ ആണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തൃക്കാക്കരയിൽ നടന്ന പോലെ ഒരു സഹതാപം ആണ് കോൺഗ്രസ്സ് ആഗ്രഹിക്കുന്നത്. എന്നാൽ വികസനം ചർച്ച ആയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000 ത്തിലേക്ക് കൂപ്പു കുത്തി. കേരളാ കോൺഗ്രസ്സ് എം ന്റെ മണ്ഡലത്തിലെ സ്വാധീനവും അന്ന് ഭൂരിപക്ഷത്തെ ബാധിച്ചിരുന്നു. അയർക്കുന്നം, അകലകുന്നം, കൂരോപ്പട, വാകത്താനം പച്ചയത്തുകളിൽ മാണി ഗ്രൂപ്പ്‌ ശക്തമാണ്.

സഹതാപ തരംഗം ഉണ്ടായാൽ 25000 ഭൂരിപക്ഷം നേടുമെന്ന് ആണ് കോൺഗ്രസ്‌ പ്രതീക്ഷ. എന്നാൽ ഐ ഗ്രൂപ്പ്‌ നേതാക്കളുടെ നിസ്സഹകരണം വ്യക്തമായി മണ്ഡലത്തിൽ കാണാം. കോട്ടയത്തെ ഒന്നാമത്തെ നേതാവായ ഐ ഗ്രൂപ്പ്‌ നേതാവ് ജോസഫ് വാഴക്കനെ പ്രചരണം ഏൽപ്പിക്കാതെ തിരുവഞ്ചൂർ അധിപത്യത്തെ ഐ ഗ്രൂപ്പ്‌ എതിർക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ എക്കാലത്തെയും ശത്രു ആയ കെ മുരളീധരൻ പക്ഷവും കോട്ടയം ജില്ലയിൽ ശക്തമാണ്. ഉമ്മൻ ചാണ്ടി ആയിരുന്നപ്പോൾ ഇവരെ ഒക്കെ യോജിപ്പിച്ച് കൊണ്ട് പോയിരുന്നു. അത് പോലെ തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തൻ ആയിരുന്ന നിബു ജോൺ എൽ എടീ എഫ് ക്യാമ്പിലേക്ക് പോകാനുള്ള ശ്രമവും നടത്തിയിരുന്നു.

ജോസഫ് – ബിജെപി ബന്ധം ചർച്ച ആക്കി എൽ ഡീ എഫ്.

പിജെ ജോസഫ് വിഭാഗവും ബിജെപി യുമായി കിടങ്ങൂർ പഞ്ചായത്തിൽ നടന്ന അവിഹിത രാഷ്ട്രീയ ബന്ധം ഇവിടെ ചർച്ച ആവുന്നു. ഇലക്ഷൻ ടൈമിൽ തന്നെ അങ്ങനെ ഒരു പ്രശ്നം നടന്നത് യു ഡീ എഫിന് ക്ഷീണം ചെയ്തു. യു ഡീ എഫ് ഇന്റെ പ്രചാരണ വിഡിയോ യിൽ നിന്നു പിജെ ജോസെഫിന്റെ പ്രസംഗം അവർ ഒഴിവാക്കിയിരുന്നു. ഷിബു ബേബി ജോണിന് നൽകിയ പ്രാധാന്യം പിജെ ജോസഫ് നു കോൺഗ്രസ്സ് നൽകിയില്ല. പിജെ ജോസഫ് വിഭാഗത്തിന് പുതുപ്പള്ളിയിൽ വോട്ടു ഇല്ലാ എന്നതാണ് കോൺഗ്രസ്സ് നിരീക്ഷണം. മാത്രമല്ല അവർ ബിജെപി യിലേക്ക് മുന്നണി മാറ്റം നടത്തുമോ എന്നും കോൺഗ്രസ്സ് ഭയക്കുന്നുണ്ട്.

എന്നിരുന്നാലും 20000 ഭൂരിപക്ഷം നേടുമെന്നാണ് കോട്ടയം ഡിസിസി പറയുന്നത്. വികസനം ചർച്ച ആവാതെ ഉമ്മൻ ചാണ്ടി വികാരം ഉയർത്തി വിടണം എന്നാണ് ഡിസിസി നിർദ്ദേശം.

ചാണ്ടി ഉമ്മന്റെ പഴയ കത്തോലിക്കാ സഭാ വിരുദ്ധ പ്രസംഗം ക്രിസംഘികൾ ചർച്ച ആക്കി ബിജെപി ക്ക് വോട്ട് ചോദിക്കുന്നുണ്ട്. കത്തോലിക്കാ മേഖലയിൽ ചാണ്ടി യുടെ സഭാ വിരുദ്ധ നിലപാടുകൾ തിരിച്ചടിച്ചേക്കാം.

ചിട്ടയായ പ്രവർത്തനം നടത്തി ജൈക് സി തോമസും രംഗത്ത് സജീവമാണ്. വരും നാളുകളിൽ കടുത്ത വെല്ലുവിളി യു ഡീ എഫിന് നേരിടേണ്ടി വന്നേക്കാം.

Facebook Comments Box

By admin

Related Post