Kerala NewsCRIME

വഞ്ചനാ കേസിൽ പ്രതിയായി വിചാരണ നേരിടുന്ന മാണി’ സി.കാപ്പൻ പാലായ്ക്ക് അപമാനം. എൽ.ഡി.എഫ്.മാണി’ സി.കാപ്പന്റെ രാജി ആവശ്യപ്പെട്ട് പാലായിൽ എൽ.ഡി.എഫ് പ്രതിഷേധം.

Keralanewz.com

പാലാ: വഞ്ചനാ കേസിലും വണ്ടി ചെക്ക് കേസിലും പ്രതിയായി ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നേരിടുന്ന യു.ഡി.എഫ് എം.എൽ.എ മാണി.സി. കാപ്പൻ പാലായ്ക്ക് അപമാനമാണെന്ന് എൽ.ഡി.എഫ്.
നിരവധി സാമ്പത്തിക തട്ടിപ്പുകേസിൽ വിചാരണ നേരിടുന്ന കാപ്പൻ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി.
പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടത്തിയ പൊതുയോഗം എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.ലാലിച്ചൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. .നഗരസഭാ ചെയർമാൻ ഷാജു. വി.തുരുത്തൻ,പി.എം.ജോസഫ്, ജോസ് ടോം, ബാബു.കെ.ജോർജ്, ബെന്നി മൈലാടൂർ, ടോബിൻ.കെ.അലക്സ്, ബേബി ഉഴുത്തുവാൽ ,വി.ടി.തോമസ്, ഷാജി കടമല ,പി.കെ.ഷാജകുമാർ,വി.എൽ.സെബാസ്ത്യൻ, പ്രശാന്ത് നന്ദകുമാർ, ഷാർളി മാത്യു, റാണി ജോസ്, നിർമ്മല ജിമ്മി ,പെണ്ണമ്മ ജോസഫ്., ജോസിൻ ബിനോ, ജോസുകുട്ടി പൂവേലി
എന്നിവർ പ്രസംഗിച്ചു.

Facebook Comments Box