കുറവിലങ്ങാട്മൂന്നുനോമ്പ് തിരുനാളിന് വഴി വിളക്കുകൾ നന്നാക്കാത്തതിൽ എൽഡിഎഫ് പ്രതിഷേധ മാർച്ചും, പ്രതിഷേധ ജ്വാലയും

കുറവിലങ്ങാട് :
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ മുഴുവൻ പ്രകാശിപ്പിക്കുമെന്നു മൂന്നുനോമ്പു തിരുനാളിനു മുമ്പായി RDO വിളിച്ചുചേർത്ത ഉദ്യോഗസ്ഥയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വാക്കു കൊടുത്തിട്ട് തിരുന്നാൾ ദിനമെത്തിയിട്ടും ലൈറ്റുകൾ നന്നാകാത്തതിൽ പ്രതിഷേധിച്ചു എൽഡിഎഫ് കുറവിലങ്ങാട് ടൗണിൽ പ്രതിഷേധമാർച്ചു നടത്തി.പ്രതിഷേധ മാർച്ചിനെ തുടർന്ന് പള്ളികവല ബസ് ടെർമിനലിൽ പന്തം തെളിച്ചു കൊണ്ടു പ്രതിഷേധ ജ്വാല തെളിച്ചു.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ 2500 ഓളം തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ കുറെ മാസങ്ങളായി ഇതിൽ ഭൂരിഭാഗം ലൈറ്റുകളും തെളിയാത്ത നിലയിലാണ്.പഞ്ചായത്താകട്ടെ ലൈറ്റുകൾ നന്നാകുവാനുള്ള കരാർ പുതുക്കി നൽകനുള്ള നടപടികൾ സ്വീകരിക്കാത്ത അവസ്തയിലായിരുന്നു.കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോമ്പു തിരുനാളിന് മുന്നോടിയായി RDO വിളിച്ചുചേർത്ത യോഗത്തിൽ തിരുന്നാളിന് മുമ്പ് പഞ്ചായത്തിലെ മുഴുവൻ വിളക്കുകളും നന്നാക്കുമെന്നും പുതിയ 800 ഓളം ലൈറ്റുകൾ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നൽകിയിരുന്നു.എന്നാൽ തിരുനാൾ ആരംഭിച്ചിട്ടും ലൈറ്റുകൾ നന്നാക്കുവാനുള്ള യാതൊരുവിധ നടപടികളും പഞ്ചായത്ത് സ്വീകരിച്ചില്ലന്നു മാത്രമല്ല കരാർ സ്ഥാപിക്കുവാൻ പോലും കഴിഞ്ഞിരുന്നില്ല.പുതിയ ലൈറ്റുകൾ സ്ഥാപിക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങൾ പോലും പൂർത്തിയാക്കുവാൻ നാളിതുവരെ പഞ്ചായത്തിനു കഴിഞ്ഞില്ല.പറഞ്ഞ വാക്കു പാലിക്കുവാൻ കഴിയാതെ വന്നപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി കരാർ ഒപ്പിടാതെ ഒരു തൽകാലിക തൊഴിലാളിയെ കൊണ്ടു തിരുനാൾ തലേന്ന് ടൗണിലെ ചുരുക്കം ചില ലൈറ്റുകൾ നന്നാക്കാൻ ശ്രമിച്ചുവെങ്കിലും അതും പൂർണമായും നടന്നില്ല.പഞ്ചായത്തിലെ ബാക്കിയുള്ള 2400തിലധികം ലൈറ്റുകൾ ഇപ്പോളും തെളിയാത്ത നിലയിൽ തന്നെയാണ്.കുറവിലങ്ങാട് പള്ളിയിലേ തിരുന്നാളിന് പ്രദക്ഷിണം കടന്നു വരുന്ന പ്രധാന മേഖലകളായ തോട്ടുവ,കുര്യനാട്,പകലോമറ്റം എന്നിവടങ്ങളിൽ നിന്നു കുറവിലങ്ങാട് വരെയുള്ള പ്രധാനവീഥികളിലെ ലൈറ്റുകൾ മുഴുവൻതന്നെ തെളിയാത്ത നിലയിലാണ്.കുറവിലങ്ങാട് പഞ്ചായത്തിലെ തെരുവീഥികളെല്ലാം തിരുന്നാൾ ദിനങ്ങളിൽ ഇരുട്ടിൽ തന്നെയാക്കിയത് പഞ്ചായത്തിന്റെ കഴിവ്കേട് ഒന്നുകൊണ്ടു മാത്രമാണ്. മൂന്ന് നോമ്പുതിരുനാളിന്റെ ഉത്സവലഹരിയിലേക്കെത്തിയ കുറവിലങ്ങാട്ടെ ജനതയെ ഇരുട്ടിൽ നിറുത്തുന്ന അവസ്ഥയിലേക്ക് പഞ്ചായത്ത് എത്തിക്കുകയാണുണ്ടായതെന്നും , വാക്കു നൽകി ജനങ്ങളെ പറ്റിച്ച പ്രസിഡന്റ് മാപ്പു പറയണമെന്നും എൽ ഡിഎഫ് ആവശ്യപെട്ടു.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രധിഷേധമാര്ച്ച് പള്ളികവല മിനി ബസ് ടെർമിനലിൽ എത്തി പ്രധിഷേധസൂചകമായി പന്തം തെളിച്ചുകൊണ്ടു അവസാനിച്ചു.എൽഡി എഫ് നേതാക്കളായ ശ്രീ പി സി കുര്യൻ,ശ്രീ സിബി മാണി,ശ്രീ റ്റി എസ് എൻ ഇളയത്,ശ്രീ സദാനന്ദശങ്കർ,ശ്രീ പി എൻ ശശി കാളിയോരത്ത്,ശ്രീ എ എൻ ബാലകൃഷ്ണൻ എന്നിവർക്കൊപ്പം പഞ്ചായത്ത് മെമ്പർമാർ,ബാങ്ക് ബോർഡ് അംഗങ്ങൾ,വിവിധ കക്ഷിസംഘടനനേതാക്കൾ മാർച്ചിന് നേതൃത്വം നൽകി