Kerala News

വി.എസ്.അച്യുതാനന്ദന്റെ ദേഹവിയോഗം: സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി

Keralanewz.com

തിരുവനന്തപുരം:

സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധിയാണ്. ബാങ്കുകളും അവധിയായിരിക്കും.

സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിവച്ചു.എസ്‌യുടി ആശുപത്രിയില്‍ നിന്നും വി.എസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കും.രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം നഗരത്തിലെ വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.

Facebook Comments Box