Kerala NewsPolitics

‘മുഖ്യമന്ത്രിക്കും ഗോവിന്ദന്‍ മാഷിനും കൊടുക്ക്’; പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച്‌ സുരേഷ് ഗോപി.

Keralanewz.com

കൊടുങ്ങല്ലൂർതന്റെ മുന്നിലേക്ക് പരാതി പറയാന്‍ വന്ന ഭിന്നശേഷിക്കാരനെ പരിഹസിച്ച്‌ കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി.

കൊടുങ്ങല്ലൂരില്‍ മണ്‍ചട്ടി വിതരണം നടത്തുന്നതിനിടെയാണ് സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഭിന്നശേഷി എഴുതികൊടുത്ത പരാതി സ്വീകരിക്കാന്‍ സുരേഷ് ഗോപി വിസമ്മതിച്ചു. ‘ ഇത് മുഖ്യമന്ത്രിയുടെ അടുത്ത് കൊടുക്കുക, ഗോവിന്ദന്‍ മാഷിനു അടുത്ത് കൊടുക്കുക.

ഇതൊന്നും നമ്മള് ചെയ്യാന്‍ പാടില്ലെന്ന അവര് പറയുന്നേ’ എന്നാണ് സുരേഷ് ഗോപി ഭിന്നശേഷിക്കാരനോടു പറഞ്ഞത്. അതിനുശേഷം ഭിന്നശേഷിക്കാരനു സുരേഷ് ഗോപി ഒരു മണ്‍ചട്ടിയും നല്‍കി.

Facebook Comments Box