Kerala News

പാര്‍ട്ടിയില്‍ ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലെന്ന വിമര്‍ശനമാണ്‌,യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാതെ രണ്ടോമൂന്നോ പേര്‍ ചേര്‍ന്ന്‌ തീരുമാനമെടുക്കുന്നെന്നാണ്‌ പ്രധാന ആക്ഷേപം

Keralanewz.com

കൊച്ചി : കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തില്‍ ജോണി നെല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്‌തിയില്‍. ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ജോണി നെല്ലൂര്‍, തോമസ്‌ ഉണ്ണിയാടന്‍, ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എന്നിവര്‍ ആ പദവി ഏറ്റെടുക്കാനിടയില്ലെന്ന്‌ സൂചന.

ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയില്‍ ഇതുവരെ ഒരാള്‍ മാത്രമായിരുന്നു. ഈ സ്‌ഥാനം മൂന്നുപേര്‍ക്ക്‌ വീതിച്ചു നല്‍കിയതോടെയാണ്‌ നേതാക്കള്‍ക്കിടയില്‍ അതൃപ്‌തി മറനീക്കിയത്‌. പാര്‍ട്ടിയില്‍ ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലെന്ന വിമര്‍ശനമാണ്‌ ഇതോടെ ശക്‌തിപ്പെട്ടത്‌. യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാതെ രണ്ടോമൂന്നോ പേര്‍ ചേര്‍ന്ന്‌ തീരുമാനമെടുക്കുന്നെന്നാണ്‌ പ്രധാന ആക്ഷേപം. ജംബോ കമ്മിറ്റികളെ നിയമിച്ചതിലും ഒരു വിഭാഗത്തിന്‌ അമര്‍ഷമുണ്ട്‌. ഇതിനൊപ്പം അര്‍ഹമായ പരിഗണന ലഭിക്കാത്തവരും വിമര്‍ശനശരം തൊടുക്കുന്നു.

ജോസഫ്‌ വിഭാഗത്തിന്റെയും യു.ഡി.എഫിന്റെയും സമീപകാല സമരപരിപാടികളില്‍ ജോണി നെല്ലൂര്‍ പങ്കെടുക്കാതിരുന്നത്‌ പാര്‍ട്ടിനേതൃത്വത്തെ ആശങ്കയിലാക്കുന്നു. അനാരോഗ്യം കാരണമാണെന്നാണ്‌ അടുപ്പക്കാര്‍ പറയുന്നത്‌. മുട്ടിനു വേദനയായതിനാല്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു. ഇന്നലെയാണ്‌ വീട്ടില്‍ മടങ്ങിയെത്തിയത്‌.

Facebook Comments Box