Thu. Apr 25th, 2024

കേരളത്തിന് കൂടുതൽ ഇളവുകൾ നൽകാമെന്ന നിർദ്ദേശവുമായി വിദഗ്ധർ

By admin Sep 2, 2021 #news
Keralanewz.com

തിരുവനന്തപുരം : കേരളത്തിന് കൂടുതൽ ഇളവുകൾ നൽകാമെന്ന നിർദ്ദേശവുമായി വിദഗ്ധർ. വാക്‌സിനേഷൻ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്‌ക്കുന്നതിലും ശ്രദ്ധ കേന്ദ്രകരിക്കണമെന്നാണ് നിർദ്ദേശം. സർക്കാർ വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചത്.

ടിപിആർ, ലോക്ഡൗൺ, പ്രാദേശിക അടച്ചിടൽ എന്നിവയ്‌ക്ക് പുറകെ സമയവും അദ്ധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിർദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വാക്‌സിനേഷൻ വർദ്ധിപ്പിച്ചാൽ ഇത് സാധ്യമാകും. കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്ന് അഭിപ്രായവും ഉയർന്നിരുന്നു. രോഗതീവ്രത കുറവാണെന്ന സർക്കാർ വിലയിരുത്തലും യോഗത്തിലുണ്ടായി.

പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാംഗ് ഉൾപ്പെടെ ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ വൈറോളജിസ്റ്റുകൾ പങ്കെടുത്ത യോഗത്തിലാണ് നിർദേശം. സർക്കാർ ഈ വിദഗ്ദരുമായി പ്രത്യേകം ചർച്ച നടത്തിയതിന് ശേഷമാകും പുതിയ തീരുമാനങ്ങളിലെത്തുക. പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് വിരുദ്ധമാണ് ചർച്ചയിലെ പൊതു നിർദേശമെന്നിരിക്കെ ഇവ നടപ്പാക്കുന്നതും കരുതലോടെയാകും.

കേരളം നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് എന്ന് കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. ശക്തമായ പ്രതിരോധം ഏർപ്പെടുത്തിയാൽ മാത്രമേ ഇതിൽ നിന്നും മറികടക്കാൻ സാധിക്കൂ എന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. അതോടൊപ്പം കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വ്യാപനം തടയാൻ നടപടി ശക്തമാക്കണമെന്നും നിർദേശമുണ്ട്. കർണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ വർദ്ധിപ്പിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു

Facebook Comments Box

By admin

Related Post