Thu. Apr 25th, 2024

വംശീയ അധിക്ഷേപം; തുടകളുടെ ഫെയര്‍‌നെസ് ക്രീമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം

By admin Jul 3, 2021 #news
Keralanewz.com

ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേം നടത്തിയെന്നാരോപിച്ച്‌ തുടകളുടെ ഫെയര്‍‌നെസ് ക്രീമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. ഇന്ത്യന്‍ സ്ത്രീകളുടെ തുടകളിലെയും കക്ഷങ്ങളിലെയും ഇരുണ്ടനിറം വെളുപ്പിക്കാനുള്ളതാണിതെന്ന് അവകാശപ്പെടുന്ന ഒരു ഫെയര്‍‌നെസ് ക്രീം കമ്ബനിയുടെ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നമാണ്‌ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. ‘സാന്‍‌ഫെ’ ഇന്‍‌റ്റിമേറ്റ് ലൈറ്റ്നിംഗ് ക്രീം എന്ന ഉല്‍‌പ്പന്നം സോഷ്യല്‍ മീഡിയയില്‍‌, പ്രത്യേകിച്ച്‌ സ്ത്രീകളില്‍‌ നിന്നും ശക്തമായ പ്രതിഷേധം ഏറ്റു വാങ്ങുകയാണ്.

ഇന്ത്യന്‍ സൗന്ദര്യ മാനദണ്ഡങ്ങള്‍‌ പാലിക്കുന്നതിനുള്ള സമ്മര്‍‌ദത്തെ എങ്ങനെ ലഘൂകരിക്കാമെന്നും കറുത്ത ചര്‍മ്മം ഉള്ളതിനാല്‍‌ പരിഹസിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാമെന്നുമാണ് വിവാദപരമായ പരസ്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശ്രീമി വര്‍‌മ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കമ്ബനിയുടെ ഈ പരസ്യം പങ്കുവെച്ചത്. പരസ്യത്തിന്റെ ചിത്രത്തോടൊപ്പം ഒരു കുറിപ്പില്‍ അവര്‍ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് ഉടനടി വൈറലായി മാറുകയും കൂടുതല്‍ പേരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

നിരവധി പേരാണ് അത്തരം ഉല്‍‌പ്പന്നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായത്. ഫെയര്‍ ആന്റ് ലവ്ലി കമ്ബനി അതിന്റെ പേരില്‍ നിന്ന് ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത് വാര്‍ത്തയായിരുന്നു. ‘ഗ്ലോ ആന്റ് ലവ്‌ലി’ എന്നായിരിക്കും പുതിയ പേര്. പ്രമുഖ മുന്‍നിര ഉപഭോക്തൃ കമ്ബനി തങ്ങളുടെ ക്രീമിന് ഒരു പുതിയ പേര് നല്‍കാനായി റെഗുലേറ്ററി ക്ലിയറന്‍സിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.

Facebook Comments Box

By admin

Related Post