Kerala News

കാഞ്ഞിരപ്പള്ളിയിൽ 15 കാരിക്ക് പീഡനം രണ്ട് പേർ അറസ്റ്റിൽ

Keralanewz.com

കാഞ്ഞിരപ്പള്ളി – പതിനഞ്ചു വയസുള്ള പെൺകുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ച കേസിൽ കൂവപ്പള്ളി കരോട്ടു മഠത്തിൽ അജിമോൻ അബ്ദുൽ ലത്തീഫ് (22) പീഡനത്തിന് സഹായം നൽകിയ പട്ടിമറ്റം മോതീൻ പറമ്പ് പെൺ മേളിൽ ഷാനവാസ് നാസർ (25) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി സി.ഐ ഷിന്റൊ പി കുര്യൻ, എസ് ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

അജിമോന്റെ പീഡനത്തിന് ഷാനവാസ് സ്വന്തം വീട്ടിൽ സഹായമൊരുക്കി നൽകുകയായിരുന്നു. ഇരുവരെയും മുറിക്കുള്ളിലാക്കി പുറത്ത് നിന്നും വീട് പൂട്ടി ഷാനവാസ് പോകുകയായിരുന്നു പതിവ്. എന്നാൽ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുകയും പോലിസ് എത്തി പിടികൂടു കയും ചെയ്യുതു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യ്തു

Facebook Comments Box