Wed. Apr 24th, 2024

ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല- ബോംബെ ഹൈക്കോടതി

By admin Dec 23, 2021 #news
Keralanewz.com

മുംബൈ: പരസ്പരംസമ്മതത്തോടെ ദീര്‍ഘകാലം ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത്.

വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ഇതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പാല്‍ഘറിലെ കാശിനാഥ് എന്നയാള്‍ക്കെതിരെയാണ് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുമായി ശാരീരിബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിച്ചതായിരുന്നു കുറ്റം.

ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജി വഞ്ചനകേസില്‍ ഇയാളെ ശിക്ഷിച്ചു. ബലാംത്സംഗംക്കേസില്‍ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെയാണ് കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പില്‍ നല്‍കിയത്. ജസിറ്റസ് അഞ്ജു പ്രഭു ദേശായിയാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്. താന്‍ വഞ്ചിതയാണെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരിബന്ധം പരസ്പരസമ്മതത്തോടെയെന്നും കോടതി നിരിക്ഷിച്ചു.

വ്യജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടെയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരിബന്ധത്തിലേര്‍പ്പെട്ടത്. ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

Facebook Comments Box

By admin

Related Post

You Missed