National News

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ​മത്സ്യത്തൊഴിലാളിയെ ബോട്ടില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു

Keralanewz.com

മംഗളൂരു: ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ​മത്സ്യത്തൊഴിലാളിയെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു.

ആന്ധ്ര സ്വദേശിയായ വൈല ഷീനു എന്ന തൊഴിലാളിയെയാണ് സഹതൊഴിലാളികള്‍ ബോട്ടില്‍ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബോട്ടിലെ ക്രെയിനില്‍ കെട്ടിത്തൂക്കി മര്‍ദിക്കുന്ന ദൃശ്യങ്ങളെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊബൈല്‍ മോഷ്ടിച്ചോയെന്ന് ചോദിച്ച്‌ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്

Facebook Comments Box