Thu. Mar 28th, 2024

12 പദ്ധതിക്ക്‌ ‘ഹൈസ്പീഡ്‌ ‘കേരളത്തിന്‌ സിഗ്നലില്ല ; മറ്റ്‌ സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കുന്നു

By admin Dec 24, 2021 #k rail
Keralanewz.com

തിരുവനന്തപുരം
കേരളത്തിന്റെ അര്‍ധ -അതിവേഗപാതയ്ക്ക് അനുമതി മനഃപൂര്‍വം വൈകിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മറ്റ് സംസ്ഥാനപദ്ധതികള്‍ക്ക് നല്‍കുന്നത് ‘ഹൈസ്പീഡ്’.

നിലവിലെ പാത മാറ്റംവരുത്തിയും പുതിയത് നിര്‍മിച്ചും അതിവേഗ ട്രെയിന്‍ ഓടിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്കാണ് ഉടന്‍ അനുമതി നല്‍കുന്നത്. വളവും തിരിവുംമൂലം പാത പരിവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത മേഖലകളില്‍ പുതിയ പാത നിര്‍മിക്കാനും അനുമതിയുണ്ട്. 300 കി.മീ. വേഗമുള്ള ബുള്ളറ്റ് ട്രെയിന്‍ അടക്കം 12 അതിവേഗ റെയില്‍ പദ്ധതിക്കുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ നീക്കുന്നത്. കേരളത്തിനാകട്ടെ നിലവിലുള്ള പാത വേഗപാതയാക്കി മാറ്റില്ലെന്ന നിലപാടിലാണ് റെയില്‍വേയും. മെട്രോമാന്‍ ഇ ശ്രീധരനും ഇക്കാര്യം വിശദമാക്കിയിരുന്നു.

മുംബൈ–-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ ഓടിത്തുടങ്ങും വിധമാണ് പണിനടക്കുന്നതെന്ന് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. 508 കിലോ മീറ്ററുള്ള ലൈനിന് 81 ശതമാനം ധനസഹായവും സാങ്കേതിക സഹകരണവും ജപ്പാന്‍ കമ്ബനി ജൈക്കയാണ് നല്‍കുന്നത്. 12 പദ്ധതിയില്‍ എട്ടിന്റെയും ഡിപിആര്‍ പൂര്‍ത്തിയാക്കി.

ന്യൂഡല്‍ഹി–-വാരാണസി, ന്യൂഡല്‍ഹി–-അഹമ്മദാബാദ്, മുംബൈ–-നാഗ്പുര്‍, ന്യൂഡല്‍ഹി–-അമൃത്സര്‍ എന്നീ നാല് അതിവേഗപാത ഒമ്ബത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും റൈറ്റ്സ് പഠനത്തിലുണ്ട്. 80 ശതമാനം തുക വായ്പയെടുത്തും ബാധ്യത സംസ്ഥാനങ്ങള്‍ ഏറ്റെടുത്തുമാണിവയുടെ നടത്തിപ്പ്. ഹൈദരാബാദില്‍നിന്ന് മുംബൈയിലേക്കും ബംഗളൂരുവിലേക്കും ചെന്നൈയില്‍നിന്ന് മൈസൂരുവിലേക്കുമുള്ള പാതകളാണ് ദക്ഷിണേന്ത്യയില്‍ അനുവദിച്ചിട്ടുള്ളത്.

Facebook Comments Box

By admin

Related Post