National News

കര്‍ണാടകയില്‍ വീണ്ടും ദേവാലയത്തിനു നേരെ ആക്രമണം; സെന്‍റ് ആന്‍റണീസ് കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു

Keralanewz.com

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ ആക്രമണം.ചിക്കബെല്ലാപുരയില്‍ സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്.കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു.ബംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണിത്.

ന്യൂനപക്ഷങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ബംഗളൂരു ആര്‍ച്ച്‌ ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് ഇത്

Facebook Comments Box