National News

തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർകൊണ്ട് വരിഞ്ഞുമുറുക്കി ലൈംഗികമായി ഉപദ്രവിക്കും, അകിട്ടിൽ പാറക്കല്ലുകൊണ്ട് അടിക്കും;യുവാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു

Keralanewz.com

കന്നുകാലികളെ ഉപദ്രവിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെ ഇയാൾ ഉപദ്രവിച്ചതായി നാട്ടുകാർ പറയുന്നു.

രാത്രി മതിൽചാടി അകത്തുകടക്കുന്ന ഇയാൾ തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർകൊണ്ട് വരിഞ്ഞുമുറുക്കി ലൈംഗികമായി ഉപദ്രവിക്കുകയും അകിട്ടിൽ പാറക്കല്ലുകൊണ്ട് പരിക്കേൽപ്പിക്കുകയുമാണ് ചെയ്യുന്നത്. പലയിടത്തും സമാനസംഭങ്ങളുണ്ടായതായി ക്ഷീരകർഷകർ പറയുന്നു.

വ്യാഴാഴ്ച വീടിനുമുന്നിലൂടെ നടന്നുപോയ ഇയാളെ കണ്ട ക്ഷീരകർഷകൻ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ ഇയാൾക്കെതിരേ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നുമാണ് പോലീസ് പറയുന്നത്. കന്നുകാലികളോട് അതിക്രമമുണ്ടായപ്പോഴെല്ലാം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു

Facebook Comments Box