Fri. May 10th, 2024

ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

By admin Jul 20, 2023 #news
Keralanewz.com

ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതിയിലെ ആ?ക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്വി ഭട്ടി സുപ്രീം കോടതി ജഡ്ജിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് ഭട്ടിയുടെ ഒഴിവില്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു.

ഗുജറാത്ത് ഹൈക്കോടതിയില്‍ 1983 മുതല്‍ 89 വരെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെപി ദേശായിയുടെ മകനാണ് എജെ ദേശായി. 1962 ജൂലൈയ് അഞ്ചിന് വഡോദരയില്‍ ജനിച്ച അദ്ദേഹം അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എല്‍എ ഷാ ലോ കോളജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയ ശേഷം 1985ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2011 നവംബര്‍ 21 നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായത്

മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ഇതോടെ, നിലവില്‍ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത. ഒഡീഷയിലെ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും കര്‍ണാടകത്തിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായും നിയമിച്ചു

Facebook Comments Box

By admin

Related Post