Wed. Apr 24th, 2024

കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നവംബര്‍ 8ന്

By admin Nov 6, 2021 #news
Keralanewz.com

ന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍  നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും കേന്ദ്രസർക്കാർ പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ധന നികുതിയിൽ കൂടുതൽ ഇളവുകൾ നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടും കെപിസിസി ആഹ്വാന പ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ നവംബര്‍ 8ന് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു

.
തിങ്കളാഴ്ച  രാവിലെ 11 മുതല്‍ 11.15 വരെയാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ചക്രസ്തംഭന സമരം നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു

Facebook Comments Box

By admin

Related Post