Kerala News

സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍

Keralanewz.com

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍ (ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്

തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 24 കുപ്പി വിദേശ നിര്‍മിത മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

കെ.എല്‍. 59 സി 9859 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരുമ്പോഴാണ് ഇവര്‍ പിടിയിലായത്. അബ്കാരി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷൈജു.കെ.വി, വിനീത്.പി.ആര്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു

Facebook Comments Box