Sat. Apr 27th, 2024

പതിനാലമത് യുകെ മുട്ടുചിറ സംഗമം 2023 ജൂലൈ 21 , 22,23, വെള്ളി, ശനി, ഞായർ തീയതികളിൽ ഷ്രൂസ് ബെറിയിൽ വച്ച്

By admin Jul 20, 2023 #news
Keralanewz.com

വാർത്ത – ജിജോ അരയത്ത്

വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദസ്പർശത്താൽ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ 14 -)o മത് സംഗമം ജൂലൈ 21 ,22,23, (വെള്ളി മുതൽ ഞായർ വരെ) തിയതികളിൽ നടക്കും. ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമം ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയിൽ വച്ച് നടത്തപ്പെടുന്നതാണ്

.മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാൽ മുൻകൂട്ടി അറിയിച്ച എല്ലാവർക്കും കുറഞ്ഞ ചിലവിൽ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വൻ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .പ്രധാന സംഗമ ദിവസമായ ശനിയാഴ്ച്ച യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നാനൂറോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു , നാട്ടു വിശേഷങ്ങൾ അയവിറക്കുന്നതാണ്

ആദരണീയനായ ശ്രീ ജോസ് കെ മാണി M P , കോട്ടയം M P ശ്രീ തോമസ് ചാഴികാടൻ , കടുത്തുരുത്തി M L A ശ്രീ മോൻസ് ജോസഫ് , മുട്ടുച്ചിറ ഫൊറോനാ വികാരി റവ .ഫാ എബ്രഹാം കൊല്ലിത്താനത്തുമലയിൽ ,,കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി വി സുനിൽ , പാലാ പള്ളി -പ്ലേ ബാക് സിംഗർ അനിൽ നാറുകര ,കടുത്തുരുത്തി പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീമതി സൈനമ്മ ഷാജു ,കടുത്തുരുത്തി സഹകരണ ബാങ്ക് പ്രെസിഡന്റ് ജയകൃഷ്ണൻ ,കെ നായർ , പഞ്ചായത്തു മെമ്പർ ജിൻസി എലിസബത്ത് തുടങ്ങീ നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിന് വീഡിയോ കോൺഫറൻസിലൂടെ ആശംസകളർപ്പിക്കും .കൂടാതെ നാട്ടിൽ നിന്നുള്ള നിരവധി മാതാപിതാക്കളും സംഗമത്തിന് ആശംസകളർപ്പിക്കും

സ്വിറ്റ്സർലൻഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ ബഹുമാനപ്പെട്ട റവ .ഫാ .വർഗീസ് നടക്കൽ മുട്ടുചിറ സംഗമത്തിൻ്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും അദ്ദേഹമർപ്പിക്കുന്ന വി.കുർബാനയോടെയാണ് സംഗമ പരിപാടികൾ ആരംഭിക്കുന്നത്..കൂടാതെ ഈ വർഷം റവ ഫാ ജോസ് പാലത്തിങ്കലും സഹകാർമ്മികനാകും .. ജൂലൈ 21 -)o തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് 4 മണിയോട് കൂടി ആരംഭിക്കുന്ന സംഗമ പരിപാടികൾ ജൂലൈ 23 -)o തിയതി ഞായറാഴ്ച്ച കൂടിയായിരിക്കും അവസാനിക്കുന്നത് . വിവിധ തരം കലാകായിക
പരിപാടികളും , മത്സരങ്ങളും സംഗമം വർണ്ണ ശബളമാക്കും . കൂടാതെ നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും. കൂടാതെ ഈ വർഷത്തെ സംഗമത്തിൽ വച്ച് ആദ്യമായി മുട്ടുചിറ നിവാസികളുടെ വാശിയേറിയ വടം വലി മത്സരങ്ങളും മറ്റ് മത്സരങ്ങളും അരങ്ങേറും . കഴിഞ്ഞ ഫുട്ബോൾ ലോക കപ്പ് പ്രവചന മത്സര വിജയികൾക്കും പ്രസ്തുത സംഗമത്തിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ് .

ജോണി കണിവേലിൽ പ്രധാന കൺവീനറായി, ജോബി മാളിയേക്കൽ , സിറിൽ മാഞ്ഞൂരാൻ , മോളി രാജു പള്ളി നീരാക്കൽ , യൂത്ത് കോ -ഓർഡിനേറ്റർ ലിയാ സണ്ണി തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഈ പ്രാവശ്യത്തെ മുട്ടുചിറ സംഗമം ഒരുങ്ങുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉൾപ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. മറ്റു ദിവസങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരുന്നവർ ഉണ്ടെങ്കിൽ ,പ്രധാന സംഗമ ദിനമായ ജൂലൈ 22 ശനിയാഴ്ച മാത്രമായും സംഗമത്തിൽ പങ്കെടുത്തു ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ സംഘാടകർ അവസരമൊരുക്കുന്നുണ്ട്,.

കൂടുതൽ വിവരങ്ങൾക്ക്:
ജോണി കണിവേലിൽ: 07889800292.

സിറിൽ മാഞ്ഞൂരാൻ
07958675140

ജോബി മാളിയേക്കൽ
07710984045

മോളി രാജു പള്ളിനീരാക്കൽ
07824640894

അഡ്രസ് :

PRESTON MONFORD SHREWSBURY
SHROPSHIRE
SY4 1DX

Facebook Comments Box

By admin

Related Post