Wed. May 1st, 2024

ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

By admin Feb 9, 2022 #news
Keralanewz.com

ടിമാലി:ക്ലാസില്ലാത്ത ദിവസം അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കോണ്ടിരുന്ന അര്‍ച്ചന ഇനി രോഗികളെ ചികിത്സിക്കാന്‍ പഠിക്കും.മാങ്കുളം താളുംകണ്ടം ഗോത്രവര്‍ഗകുടിയിലെ അര്‍ച്ചന ബൈജുവാണ് തൊഴിലുറപ്പ് ജോലിക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പഠനം കൊണ്ട് മഞ്ചേരി ഗവ.

മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.എസ്.ടി. വിഭാഗത്തില്‍ 24-ാം റാങ്കോടെയാണ് ഈ പെണ്‍കുട്ടി നീറ്റ് പരീക്ഷ പാസായത്.

കുട്ടന്‍പുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷന്‍ ഫോറസ്റ്റര്‍ ബൈജു അയ്യപ്പന്റെ മകളാണ് അര്‍ച്ചന. ചെറുപ്പംമുതല്‍ പഠിക്കാന്‍ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതല്‍ ആഗ്രഹം. വീട്ടുകാരും അര്‍ച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടര്‍ന്ന്, കോതമംഗലത്തും. കൂമ്ബന്‍പാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാര്‍ക്ക്. തുടര്‍ന്ന്, ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനം.

ഇതിനിടെയില്‍ അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനും പോയിത്തുടങ്ങി.തുടര്‍പഠനത്തിന് പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു അത്.ക്ലാസില്ലാത്ത ദിവസം നോക്കിയാണ് തൊഴിലുറപ്പിനു പൊയ്ക്കോണ്ടിരുന്നത്.ജോലിക്കു ശേഷം തിരികെയെത്തി രാത്രി മണിക്കൂറുകളോളം പഠിക്കും.ഒടുവില്‍ നീറ്റില്‍ സ്വര്‍ണത്തിളക്കമുള്ള ജയം നേടി.

ആദിവാസി മന്നാന്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ ചേച്ചി കോഴിക്കോട്ട് ഫിസിയോ തെറാപ്പിയില്‍ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്

Facebook Comments Box

By admin

Related Post