Thu. May 2nd, 2024

കേരളാ കോൺഗ്രസിൻ്റെ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കുറവിലങ്ങാട് പാലയ്ക്കലോടി പി.വി.ജോസഫ് (88) അന്തരിച്ചു

By admin Sep 3, 2021 #news
Keralanewz.com

കോട്ടയം:കുറവിലങ്ങാട് പാലയ്ക്കലോടി പി.വി.ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ ഇഐഡി പ്യാരി ആൻഡ് കമ്പനി സോൾ ഡിസ്ട്രിബ്യൂട്ടർ, പ്രമുഖ മലഞ്ചരക്ക് വ്യാപാരി, പി.വി.ജോസഫ് ആൻഡ് കമ്പനി മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.

ഭാര്യ: വെള്ളൂർ ഇഞ്ചക്കാട്ട് രാജമ്മ. മക്കൾ: ദിവ്യ ജോസ് (യുകെ) ജെ.ജി.പാലയ്ക്കലോടി (ഡിസിസി ജനറൽ സെക്രട്ടറി, കോട്ടയം.), ധന്യ ജോസ് (ദുബായ്.), ഡയാന മെറിൻ ജോസ് (അബുദാബി.). മരുമക്കൾ: പാറമ്പുഴ ചിലമ്പട്ടുശ്ശേരി ജൂഡി തോമസ്, പുതുപ്പള്ളി മടയ്ക്കൽ വിതുരാജ് കെ.ജോയി, തിരുവനന്തപുരം തെങ്ങ് വിളയിൽ മനോജ് പീറ്റർ (യുകെ.)

Facebook Comments Box

By admin

Related Post