Kerala NewsPolitics

എൽ ഡി എഫ് നേതാക്കൾക്കെതിരെ വ്യക്തിഹത്യാ പരാമർശങ്ങളുമായി മോൻസ് ജോസഫ് എം എൽ എ.

Keralanewz.com

കടുത്തുരുത്തി : കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് (എം) നേതാവുമായ ജോസ് പുത്തൻ കാലയെയും , സി പി എം നേതാവ് ബെന്നി ജോസഫിനെയും പരിഹസിച്ച് മോൻസ് ജോസഫ് എം.എൽ എ

മാഞ്ഞൂർ പഞ്ചായത്തിലെ വിവിധ പദ്ധതികൾ പൂർത്തിയാക്കാത്തതിലും , പഞ്ചായത്തിനോട് എം എൽ എ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് എൽഡിഎഫ് കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. അതിന് മറുപടിയായി യു ഡി എഫ് സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് എം എൽ എ എൽ ഡി എഫ് നേതാക്കളെ ആക്ഷേപിച്ച് സംസാരിച്ചത്.

സി പി ഐ (എം) കടുത്തുരുത്തി ഏരിയാ കമ്മറ്റി മെമ്പൻ ബെന്നി ജോസഫിനെ വളരെ രൂക്ഷമായ ഭാഷയിൽ പേരെടുത്ത് പറഞ്ഞാണ് ആക്ഷേപിച്ചത്. എത്ര ഇലക്ഷനിൽ നിന്നിട്ടും പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാത്ത ബെന്നിക്ക് തനിക്കെതിരെ സംസാരിക്കാൻ എന്താണ് യോഗ്യത എന്നാണ് മോൻ സിന്റെ ചോദ്യം. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മോൻസിനെതിരെ ജനവികാരം ഉയർന്നു വരുന്നതിൽ നിന്നുണ്ടായ അസ്വസ്ഥതയാണ് മോൻസിനെ ഇത്തരം പ്രതികരണങ്ങളിലേക്കെത്തിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ട് എം സി റോഡിലെ അപകടാവസ്ഥയിലായ വേഗത്തട സന്ദർശിക്കാനെത്തിയ മോൻസിനെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതു വരെ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്ന മോൻസിനെ ആളുകൾ ചോദ്യം ചെയ്യാൻ തുടങ്ങിയതിൽ മോൻസ് അസ്വസ്ഥനാണ്.

Facebook Comments Box