Sat. May 18th, 2024

ചാഴികാടനെ സ്നേഹിക്കുന്നരെത്ര ?വി ലൈക്ക് ചാഴികാടൻ ക്യാമ്പയിന് തുടക്കമിട്ട് എൽ ഡി എഫ്.

Keralanewz.com

കോട്ടയം: നവ വോട്ടർമാരെയും യുവജനങ്ങളെയും ആകർഷിക്കുന്നതിനു വേണ്ടി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി വി ലൈക് ചാഴികാടൻ എന്ന പേരിൽ വ്യത്യസ്തമായ നവ മാധ്യമ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുകയാണ് എൽഡിഎഫ് . വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ നവമാധ്യമങ്ങളുടെ സാധ്യത പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതുമയാർന്ന സോഷ്യൽ മീഡിയ ക്യാമ്പയിന് എൽഡിഎഫ് നേതൃത്വം കൊടുക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് , എക്സ്, യൂട്യൂബ് എന്നീ നവ മാധ്യമങ്ങളിലൂടെ പുതുതലമുറയെ ആകർഷിക്കുന്നതിനു വേണ്ടി റീൽസ്, ഷോർട്ട് വീഡിയോ, സ്ഥാനാർത്ഥി പങ്കെടുക്കുന്ന തൽസമയ സംവാദങ്ങൾ, മീറ്റ് ദി വോട്ടേഴ്സ് പ്രോഗ്രാം തുടങ്ങി വ്യത്യസ്തങ്ങളായ പ്രചരണ പരിപാടികൾക്കാണ് കോട്ടയത്ത് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായാണ് വി ലൈക് ചാഴികാടൻ എന്ന ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നവമാധ്യമ രംഗത്ത് മേൽക്കൈ നേടുവാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നു.
ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നവമാധ്യമ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചത് ദൃശ്യ മാധ്യമങ്ങൾ ആയിരുന്നുവെങ്കിൽ നാളെകളിലെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് സോഷ്യൽ മീഡിയ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവര സാങ്കേതികവിദ്യയുടെ നൂതന സാധ്യതകൾ വിനിയോഗിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ അനന്തസാധ്യതകൾ മാറ്റുരയ്ക്കുന്ന തെരഞ്ഞെടുപ്പുകൾക്കാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ഡോ. എൻ ജയരാജ് കൂട്ടിച്ചേർത്തു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി, പ്രഫ. ലോപ്പസ് മാത്യു, വി. ശശികുമാർ, ജോസ് പുത്തൻകാലാ, പ്രവീൺകുമാർ, ജയകൃഷ്ണൻ പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post