Mon. May 6th, 2024

പദ്മജ ബിജെപി യിലെത്തിയതോടെ പെരുവഴിയിൽ ആയത് പിസി ജോർജ്. സീറ്റുമില്ല ഉണ്ടായിരുന്ന പാർട്ടിയും പോയി.

By admin Mar 8, 2024 #Padmaja #PC George
Keralanewz.com

പൂഞ്ഞാർ : കേരളം കണ്ട മഹാനായ കോൺഗ്രസ്സ് നേതാവ് കെ കരുണാകരന്റെ മകൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലോടെ ബിജെപി യിലെത്തിയപ്പോൾ പെരുവഴിയിൽ ആയത് കൊട്ടി ഘോഷിച്ചു ഇതിനു ഒരു മാസം മുന്നേ സ്വന്തം പാർട്ടി പിരിച്ചു വിട്ട് ബിജെപി മെമ്പർ ആയ പിസി ജോർജ് ആണ്. ക്രിസ്ത്യൻ സമുദായ പിന്തുണ ഉണ്ട് എന്ന് അവകാശം ഉന്നയിച്ചു ആണ് പിസി ജോർജ് പാർട്ടി പിരിച്ചു വിട്ട് ബിജെപി യിൽ ചേർന്നത്. പത്തനംതിട്ട സീറ്റും അദ്ദേഹം ഉറപ്പിച്ചു. ജയിച്ചു കേന്ദ്ര മന്ത്രി ആവാം എന്നതായിരുന്നു സ്വപ്നം അതോടൊപ്പം തന്നെ പിസി യുടെ മകൻ ഷോൺ ജോർജിനു മത്സരിക്കാൻ എറണാകുളം സീറ്റും ആയിരുന്നു ചോദിച്ചിരുന്നത്. എന്നാൽ പിസി ജോർജ് നു സഭയുടെ പിന്തുണ ഇല്ലായെന്ന് സഭ തന്നെ വ്യക്തമാക്കിയിരിന്നു. അതിനാൽ തന്നെ ബിജെപി അദ്ദേഹത്തിന് സീറ്റ്‌ നൽകിയുമില്ല. എന്നാൽ രാജ്യ സഭാ സീറ്റ്‌ എങ്കിലും വേണം എന്നായി ജോർജ്. പക്ഷേ അതും ലഭിക്കില്ല എന്നാണ് അവസാനം ലഭിക്കുന്ന വിവരം. കാരണം പദ്മജ വേണുഗോപാലിനെ പോലെയുള്ള മുൻ മുഖ്യമന്ത്രിയുടെ മകൾ തന്നെ പാർട്ടി യിൽ വന്നത് ബിജെപി ക്ക് ഗുണകരം ആണെന്ന് അവർ കരുതുന്നു. ലോക് സഭ സീറ്റിൽ മത്സരിച്ചു തോറ്റാൽ പോലും കരുണാകരന്റെ മകളെ നേതൃത്വത്തിൽ കൊണ്ട് വന്നു കൊണ്ഗ്രെസ്സ് നു തിരിച്ചടി നല്കാൻ ഒരുങ്ങുകയാണ് ബിജെപി. പിസി ജോർജ് നു യാതൊരു വിധ പരിഗണനയും ഈ തിരഞ്ഞെടുപ്പിൽ നല്കാൻ സാധ്യതയില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകൾ നൽകാം എന്നാണ് ബിജെപി നിലവിൽ നൽകുന്ന വാഗ്ദാനം.

Facebook Comments Box

By admin

Related Post