Thu. May 9th, 2024

പെൺകുട്ടികൾക്കായി “സുകന്യ സമൃദ്ധി യോജന”; അംഗമാകാതെ പോകരുത് ഈ കേന്ദ്ര പദ്ധതിയില്‍

By admin Dec 31, 2023
Keralanewz.com

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്കായി ആരംഭിച്ച സമ്ബാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” പദ്ധതിയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ് സുകന്യ.

10 വയസോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. ഉയര്‍ന്ന പലിശ നിരക്കും വിവിധ നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സുകന്യ സമൃദ്ധി യോജന ഒരു സമര്‍പ്പിത സമ്ബാദ്യ പദ്ധതിയാണ്.

SSY എന്ന ചുരുക്ക പേരിലും ഈ ഡെപ്പോസിറ്റ് സ്കീം അറിയപ്പെടുന്നു. പെണ്‍കുട്ടികള്‍ക്ക് സാമ്ബത്തികമായി സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്ന പദ്ധതി. സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ, കുട്ടിയുടെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു വലിയ തുക തന്നെ സുകന്യ സമൃദ്ധി യോജന പദ്ധതിയിലൂടെ കരുതാൻ സാധിക്കും എന്നതിനാല്‍ പെണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായി ചേരേണ്ടതായുള്ള പദ്ധതിയാണിത്.

ആര്‍ക്കാണ് സുകന്യ സമൃദ്ധി യോജനയില്‍ അംഗമാകാൻ കഴിയുക

പെണ്‍കുട്ടിയുടെ രക്ഷിതാവിനോ നിയമപരമായ രക്ഷിതാവിനോ അക്കൗണ്ട് തുടങ്ങാം.

അക്കൗണ്ട് തുറക്കുമ്ബോള്‍ പെണ്‍കുട്ടിക്ക് 10 വയസിന് താഴെയായിരിക്കണം.

ഒരു പെണ്‍കുട്ടിക്ക് ഒരു SSY അക്കൗണ്ട് മാത്രമേ അനുവദിക്കൂ.

ഒരു കുടുംബത്തിന് പരമാവധി രണ്ട് SSY സ്കീം അക്കൗണ്ടുകളെ തുറക്കാൻ സാധിക്കൂ.

സുകന്യ സമൃദ്ധി യോജനയില്‍ അംഗമാകാനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച്‌ നല്‍കാൻ പോസ്റ്റ് ഓഫീസിലോ പൊതു/സ്വകാര്യ ബാങ്കുകളോ സന്ദര്‍ശിക്കുക.
ഓണ്‍ലൈൻ വഴിയും SSY സ്കീമില്‍ അംഗങ്ങളാവാം.
ആര്‍ബിഐ, ഇന്ത്യൻ പോസ്റ്റ് അല്ലെങ്കില്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. സുകന്യ സമൃദ്ധി യോജന അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക.
2023-24 സാമ്ബത്തിക വര്‍ഷത്തില്‍, 8% പലിശനിരക്കാണ് സര്‍ക്കാര്‍ പ്രതിവര്‍ഷം നിശ്ചയിച്ചിട്ടുള്ളത്

Facebook Comments Box

By admin

Related Post