Kerala NewsPolitics

കാഞ്ഞിരപ്പള്ളി ബൈപ്പാസ് രാഷ്ട്രീയത്തിന്റെ പേരിൽ എംഎൽഎയെ ആക്രമിക്കുവാൻ അനുവദിക്കില്ല കേരള കോൺഗ്രസ് (എം )

Keralanewz.com

കാഞ്ഞിരപ്പള്ളി:- ബൈപ്പാസിന്റെ നിർമ്മാണ സാമഗ്രികൾ പാതിരാത്രി കടത്തിക്കൊണ്ടു പോകുവാൻ ശ്രമിച്ചതിൽ ദുരൂഹതയുണ്ടെന്നും മോഷണം നടന്നന്നെ പേരിൽ കേസ് കൊടുത്ത് ബൈപ്പാസ് നടപടികൾ വൈകി ക്കാനുള്ള ഗുജറാത്ത് കമ്പനിയുടെ ശ്രമമാണ് ഇതിലൂടെ വെളിവായതെന്നും കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ഷാജൻ മണ്ണമ്പലാക്കൽ പറഞ്ഞു. പാതിരാത്രിയിൽ ബൈപ്പാസ് നിർമ്മാണ സാമഗ്രികൾ അടക്കം കൊണ്ടുപോകാൻ ഉള്ള വലിയ ട്രെയിലർ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വർഷം കാഞ്ഞിരപ്പള്ളിയുടെ വികസന മുരടിപ്പിന് കാരണക്കാരൻ ആയ കോൺഗ്രസ് എംഎൽഎ ജോർജ് എ മാത്യുവും അനധികൃതമായി സ്വകാര്യഭൂമിയിലൂടെ ചങ്ങല വലിച്ച് 13 വർഷക്കാലം നീണ്ട വ്യവഹാരങ്ങളിലേക്ക് ബൈപ്പാസിനെ നയിച്ച അൽഫോൺസ് കണ്ണന്താനവും ആണ് കാഞ്ഞിരപ്പള്ളിയുടെ വികസന വിരോധികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രിയിൽ കടത്തുവാൻ കൊണ്ടുവന്ന ലോറിയുടെയും ഗുണ്ടകളുടെയും വിവരങ്ങൾ യഥാസമയം അറിയിച്ച വ്യാപാരി സോജൻ ഡൊമിനിക്കിനെയും ഓട്ടോ ഡ്രൈവർ ഷിജോയെയും സമരസമിതി അഭിനന്ദിച്ചു. ജയരാജ് എംഎൽഎക്കെതിരെ വരുന്ന എല്ലാ അക്രമങ്ങളെയും പ്രതിഷേധങ്ങളെയും നേരിടുമെന്നും കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചു ആർബിഡിസി റൈറ്റ് സ് കിഫ്ബി ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സംയുക്തമായ നടത്തിയ പരിശോധനയിൽ 32 ശതമാനം വർക്കാണ് പൂർത്തിയായിട്ടുള്ളതും രണ്ടുമാസത്തിനുള്ളിൽ ബൈപ്പാസ് തുടർ നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്ന് ജനങ്ങൾ മനസ്സിലാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. സാധനസാമഗ്രിൾ കൊണ്ടുപോകാൻ വന്ന
ലോറി ട്രെയിലറിൽ പാർട്ടി പതാക സ്ഥാപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അജു പനയ്ക്ക ലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോളി മടുക്കക്കുഴി ഷാജി പാമ്പൂരി സുമേഷ് ആൻഡ്രൂസ് ആന്റണി മാർട്ടിൻ മനോജ് ചീരാൻ കുഴി ഷിജു വാഴൂർ, ജോഷി അഞ്ചനാടൻ, രാഹുൽ ബിപിള്ള ,
ദിലിപ് കൊണ്ടു പറബിൽ ,നാസർ സലാം, അഖിൽ പി എം ,
എബി പനയ്ക്കൽ, മാത്യു നടുതൊട്ടി എന്നിവർ പ്രസംഗിച്ചു.

Facebook Comments Box