Kerala NewsPoliticsReligion

വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശൻ’ തന്നെക്കുറിച്ച്‌ അറിയാൻ മണ്ഡലത്തില്‍ തിരക്കിയാല്‍ മതി;

Keralanewz.com

തിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.

ഒരു ഈഴവ വിരോധവും താൻ ആരോടും കാണിച്ചിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.

തന്‍റെ മണ്ഡലത്തില്‍ 52 ശതമാനം വോട്ടർമാരും ഈഴവ വിഭാഗക്കാരാണ്. തന്നെക്കുറിച്ച്‌ അറിയാൻ മണ്ഡലത്തില്‍ തിരക്കിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.

താനും ഗുരുദേവ ദർശനങ്ങള്‍ പിന്തുടരുന്നയാളാണ്. ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.

വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Facebook Comments Box