National NewsPolitics

കര്‍ണാടകത്തിൽ വീണ്ടും ഓപ്പറേഷൻ ലോട്ടസ്‌, കോണ്‍ഗ്രസ്‌ നേതാവ് ബിജെപിയിൽ ‘

Keralanewz.com

ബംഗളൂരു: കർണാടകയില്‍ വീണ്ടും ഓപ്പറേഷൻ താമര . അധികാരം തിരിച്ച്‌ പിടിക്കാൻ ബിജെപി നടത്തുന്ന കരുനീക്കങ്ങള്‍ പുറത്ത്.
കോണ്‍ഗ്രസ്‌ നേതാവിനെ ബിജെപി പാളയത്തില്‍ എത്തിക്കാൻ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. കർണാടകയിലൂടെ ദക്ഷിണ ഇന്ത്യയിലേക്ക് കടന്ന് കയറിയ ബിജെപിക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചെങ്കിലും, ഏത് വിധേനയും കർണാടക തിരിച്ചു പിടിക്കാൻ കരുക്കള്‍ നീക്കുകയാണ് ബിജെപി.

പ്രധാനമായും ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നതും കോണ്‍ഗ്രസ്‌ നേതാക്കളെയും ക്രൈസ്തവ നേതാക്കളെയുമാണ്. കർണാടക കോണ്‍ഗ്രസിലെ ശക്തമായ ഗ്രുപ്പിസവും, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കടുത്ത ഭരണ വിരുദ്ധ വികാരവും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കണക്ക് കൂട്ടുന്നു. ഇതിനിടെ ബിജെപി പുതിയ നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാംഗ്ലൂരിലെ മലയാളിയായ ഉന്നത കോണ്‍ഗ്രസ്‌ നേതാവിനെ തന്നെയാണ് ഇപ്പോള്‍ ബിജെപി ലക്ഷ്യമിടുന്നത്.

ഭാരത കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുമായി വലിയ ബന്ധം പുലർത്തുകയും, വത്തിക്കാനുമായി മികച്ച ബന്ധം നിലനിർത്തുന്ന ഗ്ലോബല്‍ കാത്തലിക്ക് കൗണ്‍സിലിന്റെ ഏഷ്യയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന, മികച്ച രാഷ്ട്രീയ തന്ത്രഞ്ജൻ കൂടിയായ ഒരു കോണ്‍ഗ്രസ്‌ നേതാവിനെയാണ് ബിജെപി ലക്ഷ്യം വെച്ചിരിക്കുന്നത്. ബിജെപി പാളയത്തില്‍ എത്തിക്കുക വഴി ബാംഗ്ലൂർ നഗരത്തിലെ നിയമ സഭ സീറ്റുകളില്‍ ഗണ്യമായ നേട്ടം ഉണ്ടാക്കാൻ കഴിയും എന്ന് ബിജെപി കരുതുന്നു.

എൻ എസ് യു, യൂത്ത് കോണ്‍ഗ്രസ്‌ എന്നി സംഘടനയിലൂടെ മികച്ച പദവികള്‍ വഹിച്ച്‌ കർണാടക കോണ്‍ഗ്രസില്‍ മികച്ച രാഷ്ട്രീയ തന്ത്രഞ്ജൻ കൂടിയായ ഈ നേതാവ് ബിജെപിയില്‍ എത്തിച്ചാല്‍ അത് മികച്ച നേട്ടമാകുമെന്ന് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. കൂടാതെ കേരളത്തിലെ ക്രൈസ്തവ മത മേലധ്യക്ഷൻമാരുമായി ഉള്ള ഈ കോണ്‍ഗ്രസ്‌ നേതാവിന്റെ ബന്ധം കേരളത്തില്‍ പത്തോളം സീറ്റുകള്‍ ലക്ഷ്യം വയ്ക്കുന്ന കേരളത്തിലെ ബിജെപിക്ക് ഗുണകരമാകുമെന്നാണ് ബിജെപി യുടെ പ്രതീക്ഷ.

Facebook Comments Box