National NewsPolitics

ജോസ് കെ മാണിയും പി പി സുനീറും ഹാരിസ് ബീരാനും രാജ്യസഭാ എംപിമാർ; മൂന്നുപേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Keralanewz.com

തിരുവനന്തപുരം : രാജ്യസഭയിലേക്ക് ഒഴിവുവന്ന മൂന്നു സീറ്റുകളിലേക്ക് മത്സരിച്ചവരെല്ലാം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തരവിറങ്ങി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു
. ജോസ് കെ മാണി (കേരളാ കോൺഗ്രസ് എം), പി.പി.സുനീർ (സിപിഐ), ഹാരിസ് ബീരാൻ (മുസ്ലിം ലീഗ്) എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇവരെല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഉത്തരവിറങ്ങി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേർ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്.

Facebook Comments Box