Kerala NewsLocal NewsPolitics

ജലവിഭവ വകുപ്പിൽ നിന്നും മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അനുവദിച്ച 40.2 ലക്ഷംരൂപ വിനിയോഗിച്ചു പുനർ നിർമ്മിച്ച ഷഷ്ടിപൂർത്തി റോഡിൻറെ ഉദ്ഘാടനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിർവഹിച്ചു. എട്ടുകാലി മമ്മൂഞ്ഞായി വീണ്ടും മോൻസ് ജോസഫ്. താനാണ്റോഡ് തുറന്നതെന്ന് പ്രസ്താവന ..

Keralanewz.com

കുറവിലങ്ങാട് :
ജലവിഭവകുപ്പിൽ നിന്നും മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ അനുവദിച്ച 40.2 ലക്ഷം രൂപ വിനിയോഗിച്ചു പുനർനിർമിച്ച ശ്രീമൂലം ഷഷ്ഠിപൂർത്തി റോഡിന്റെ ഉത്ഘാടനം ജനകീയസമിതിയുടെ നേതൃത്വത്തിൽ മുതിർന്ന പൊതു പ്രവർത്തകൻ ശ്രീ എം എസ് ജോസ് നിർവഹിച്ചു.


പ്രസ്തുത റോഡിന്റെ നവീകരണത്തിന് 2023ഇൽ 20 ലക്ഷം രൂപയോളം pwdയിൽ നിന്നും അനുവദിച്ചിരുന്നു.ഈ തുകയുടെ പ്രവർത്തി പ്രസ്തുത റോഡിന്റെ തകരാറിലായിരുന്ന കുറവിലങ്ങാട് ഭാഗം ഒഴിവാക്കി ഞീഴൂർ പഞ്ചായത്ത് ഭാഗത്തേക്ക് മാറ്റി നിർമാണം നടത്തിയതോടുകൂടിയാണ് പ്രതിസന്ധി ഉണ്ടായത്.ഇതേതുടര്ന്നു പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും pwd ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുകയുണ്ടായി. വീണ്ടും കുറവിലങ്ങാട് പഞ്ചായത്ത് ഭാഗത്തു വരുന്ന 1.8 km ഭാഗം ടാർ ചെയ്യുന്നതിന് എംഎൽഎയെ സമീപച്ചെങ്കിലും പരിഹാരമായില്ല.നിലവിൽ തകരാറിലായിരുന്ന റോഡിന്റെ സൈഡുചേർന്നു ജലജീവൻ മിഷൻ പൈപ്പുകൾ ഇട്ടുവെന്ന പഴിചാരി റോഡിന്റെ തുടർനടപടികൾ ഉണ്ടായില്ല.ടാറിങ്ങിന് ഫണ്ട് അനുവദിക്കാത്തപെടാത്ത സാഹചര്യത്തിൽ ജനപ്രധിനിധികളായ പി സി കുര്യൻ,വിനു കുര്യൻ,ഡാർലി ജോജി ,കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സിബി മാണി എന്നിവരുടെ നേതൃത്വത്തിൽ ജനകീയസമിതി മന്ത്രി ശ്രീ റോഷി അഗസ്റ്റിന് നിവേദനം നൽകി.തുടര്ന്നു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തകർന്നു കിടന്ന റോഡ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നേരിട്ടെത്തി സന്ദർശിക്കുകയും എൻ എസ് വായനശാലയിൽ വെച്ചു ജനകീയ സമിതിയുമായി ചർച്ച നടത്തുകയും റോഡ്‌ പുനർനിർമ്മിക്കുമെന്നുപുറപ്പ് നൽകുകയും ചെയ്തു.റോഡിന്റെ സൈഡിൽ കൂടി മാത്രമാണ് ജലജീവൻ മിഷൻ പൈപ്പ് ഇട്ടിട്ടുള്ളുവെങ്കിലും 3 mtr വീതിയിൽ ടാറിങ് നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് തുകയായ 40.2 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.7 ദിവസത്തിനകം 40.2 ലക്ഷം രൂപയുടെ ചെക്ക് വാട്ടർ അതോറിറ്റിക്കു കൈമാറി.ഈ തുക ഉപയോഗിച്ചാണ് നിലവിൽ ഷഷ്ഠിപൂർത്തി റോഡിന്റെ പുനർനിർമാണം പൂർണമായും നടത്തിയിട്ടുള്ളത്.റോഡിന്റെ നിർമാണം പൂർത്തിയായ സാഹചര്യത്തിൽ റോഡിന്റെ ഗുണഭോക്താക്കൾ നിർമാണത്തിന് മുൻകൈ എടുത്ത ജനപ്രതിനിധികളായ ശ്രീ പി സി കുര്യൻ,വിനു കുര്യൻ ,ഡാർലി ജോജി എന്നിവരുടെ നേതൃത്വത്തിൽ ഉത്ഘാടനം നിർവഹിച്ചു.പ്രസ്തുത റോഡിന്റെ മുഴുവൻ ഗുണഭോക്താക്കളും സകുടുംബം പങ്കെടുത്ത യോഗത്തിൽ വെച്ചു മുതിർന്ന പൊതു പ്രവർത്തകനായ മുൻ പിഎസസി മെമ്പർ ശ്രീ എം എസ് ജോസ് നാട മുറിച്ചു ഉത്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പി സി കുര്യൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ശ്രീ വിനു കുര്യൻ,ഡാർലി ജോജി എന്നിവരും ശ്രീ സിബി മാണി,ശ്രീ സാബു പുളിക്കത്തൊട്ടി,ശ്രീ ശശി കാളിയോരത്ത് ശ്രീ എ പി പ്രകാശ് അമ്പലത്തറ,ശ്രീ ജോസ് പതിയാമറ്റം തുടങ്ങിവർ ആശംസകൾ അർപ്പിച്ചു.

പത്രപ്രസ്താവനകളല്ല നടപടികളാണ് വേണ്ടതെന്നു കാണിച്ചു തന്ന മന്ത്രി റോഷി അഗസ്റ്റിന് പ്രദേശവാസികൾ നന്ദി അർപ്പിച്ചു.

എന്നാൽ റോഡ് തുറന്നുകൊടുത്തതറിഞ്ഞ മോൻസ് ജോസഫ് പതിവ് പോലെ പ്രസ്താവനയുമായി രംഗത്തെത്തി. ഒരു ലോക്കൽ ഓൺ ചാനൽ വഴിയാണ് ഇക്കുറി എം എൽ എ . അവകാശവാദം ഉന്നയിച്ച് വാർത്ത നൽകിയിരിക്കുന്നത്. സ്ഥിരമായി എംഎൽഎയുടെ ഇമ്മാതിരി പരിപാടികൾ കാണുന്ന നാട്ടുകാർ ക്ക് പറഞ്ഞു ചിരിക്കാൻ ഒരവസരം കൂടിയായി എംഎൽഎയുടെ പ്രസ്താവന.

Facebook Comments Box